നടി കന്യകയുടെ മകളാണ് തൃഷയുടെ കുട്ടി കുന്ദവൈ ആയത്.. ഇനി നിലാ എന്ന ഇവളുടെ കാലം….
ഇന്ത്യയിലെമ്പാടും കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് മണിരത്നം ചിത്രമായ പൊന്നിയിന്‍ സെല്വന് 2. ചിത്രം ഇറങ്ങിയപ്പോള്‍ ഒരു താരം ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. നായികമാരില്‍ ഒരാളായ തൃഷ അവതരിപ്പിച്ച കുന്ദവൈയുടെ ചെറുപ്പകാലം അവതരിപ്പിച്ച യുവനടിയായിരുന്നു അത്. നിലാ എന്ന ഈ നടിക്ക് ഒരു മലയാളി കണക്ഷന് കൂടിയുണ്ടെന്ന് വ്യക്തമായിരിക്കുകയാണിപ്പോള്‍. അതിന് കാരണമായതാകട്ടെ നിലായുടെ പിതാവ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പും. തമിഴ് സിനിമകളിലൂടെയും പരമ്പരകളിലൂടെയും ശ്രദ്ധേയനായ നടന് കവിതാ ഭാരതിയുടെയും നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച് മലയാളികള്‍ക്കെല്ലാം സുപരിചിതയായ നടി കന്യയുടേയും മകളാണ് നിലാ.
‘കുട്ടി കുന്ദവൈയെ കണ്ടാല്‍ നമ്മുടെ നിലായേ പോലെയുണ്ടല്ലോ എന്ന് സന്ദേഹപ്പെട്ടിരിക്കുന്ന സുഹൃത്തുക്കളോട് ഒരു കാര്യം. ഇത് നിലാ പാപ്പാ തന്നെയാണ്’ എന്നായിരുന്നു കവിതാ ഭാരതി കഴിഞ്ഞദിവസം ഫെയ്സ്ബുക്കില്‍ കുറിച്ചത്. പി.എസ് 2-ല്‍നിന്നുള്ള നിലായുടെ ഒരു ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. കുന്ദവൈയുടെ ചെറുപ്പം എന്ന തലക്കെട്ടോടെ കന്യയും നിലായുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പോസ്റ്റുകള്‍ക്കും പ്രതികരണമറിയിച്ച് നിരവധി പേരാണ് എത്തിയത്. കുന്ദവെയായുള്ള നിലായുടെ പ്രകടനത്തെ അകമഴിഞ്ഞ് പ്രശംസിക്കുകയാണ് ഏവരും. പൊന്നിയിന്‍ സെല്വന് 2-ല്‍ കുന്ദവൈയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് ആരാണെന്നുള്ള അന്വേഷണത്തിന് ഇതോടെ അവസാനമായെന്നാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്. FC