തിങ്കള്‍ ഭാല്‍ വിവാഹത്തിനൊരുങ്ങുന്നു…. ഈ കോളിറ്റിയുള്ളവര്ക്കാണ് ഭര്‍ത്താവാകാന്‍ മുന്‍ഖണന….
റിയാലിറ്റി ഷോയിലൂടെയും അവതാരിക എന്ന നിലയിലും മലയാളികള്‍ക്ക് സുപരിചിതയാണ് തിങ്കള്‍ ഭാല്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ തിങ്കള്‍ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്. ഇപ്പോഴിതാ താന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു
എന്ന വിശേഷം പങ്കുവെച്ചിരിക്കുകയാണ് തിങ്കള്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് മാട്രിമോണിയല്‍ പ്രൊഫൈലിന്റെ
സ്ക്രീന്‍ ഷോട്ട് പങ്കു വച്ച് തിങ്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈ പ്രൊഫൈലിലൂടെ ഞാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ആളെ കിട്ടുമെന്ന പ്രതീക്ഷയൊന്നുമില്ല. പക്ഷേ, അമ്മയാണ് നോക്കാന്‍ പറഞ്ഞത്.
സീരിയസായി ഞാന്‍ കല്യാണം നോക്കുന്നുണ്ട്. മാട്രിമോണിയല്‍ സൈറ്റിന്റെ ചിത്രം പങ്കു വച്ച് കൊണ്ട് തിങ്കള്‍ കുറിച്ചു. ഒരുപാട് നാളുകളായി തിങ്കള്‍ നേരിട്ട ചോദ്യമാണ് വിവാഹം കഴിക്കുന്നില്ലേ എന്നത്. എന്തായാലും നിരവധി പേരാണ് പോസ്റ്റിന് കമന്റുമായെത്തുന്നത്. അവരെ കല്യാണം കഴിക്കുന്ന ആള്‍ക്ക് സ്വപ്നങ്ങളൊന്നും പാടില്ലെന്ന് ചുരുക്കം FC