ഒപ്പമുള്ള നടന്റെ മരണം സഹിക്കാനാകാതെ വിജയ്… നേരിട്ടെത്തി നടന് ബാലയുടെ ദേഹത്ത് പൂമാല ചാര്‍ത്തുന്നു….
ഒരുപാട് സിനിമകളില്‍ വിജയ്യുടെ കൈയാളായിരുന്നു നടന് മനോബാല.. ഒരു സഹോദരനെ പോലെ താന്‍ സ്നേഹിച്ച അദ്ദേഹത്തിന്റെ മരണമറിഞ്ഞപ്പോള്‍ താരം ഓടിയെത്തി കണ്ണീരോടെ.. മനോബാലയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് ദളപതി വിജയ്. ചെന്നൈയിലെ മനോബാലയുടെ വസതിയിലെത്തിയാണ് വിജയ് തന്റെ അവസാന ആദരവ് നല്‍കിയത്. മനോബാലയെ അവസാനമായി കാണാനെത്തുന്ന വിജയ്യുടെ ചിത്രങ്ങളും വിഡിയോകളും ഫാന്‍ ഗ്രൂപ്പുകളില്‍ വൈറലാണ്. സിനിമയ്ക്കു പുറത്തും ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു.
തെരി, നന്പന്, തുപ്പാക്കി, തലൈവ, വേട്ടൈക്കാരന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചു. ബിഗിലിലാണ് അവസാനമായി ഒന്നിച്ചെത്തിയത്. കരള്‍ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്നു ചികില്‍സയിലിരിക്കെയാണു മനോബാലയുടെ മരണം. 240ലേറെ സിനിമകളില്‍ വേഷമിട്ടു. നാല്പതിലേറെ സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. തമിഴ്, കന്നഡ സിനിമകളുടെ സംവിധായകനുമായിരുന്നു. FC