സ്വപ്ന സാക്ഷാത്കാരത്തില്‍ നടി നിരഞ്ജന, ബോളിവുഡ് നടി കജോളിനെ കെട്ടിപിടിച്ചു നില്ക്കുന്നു…..

ആരും കൊതിക്കുന്ന നിമിഷം യാഥാര്‍ഥ്യമായതിന്റെ ത്രില്ലിലാണ് യുവനടി നിരഞ്ജന കണ്ടില്ലേ….
ബോളിവുഡ് നടി കജോളിനെ കണ്ട സന്തോഷമാണ് പങ്കുവെക്കുന്നത് നിരഞ്ജന അനൂപ്. ഒരുപാട് നാളുകളായുള്ള ആഗ്രഹമായിരുന്നു തന്റെ പ്രിയ താരത്തെ നേരിട്ട് കാണുക എന്നതെന്നും ആ സത്യം ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും നിരഞ്ജന പറയുന്നു. നടന് പ്രകാശ് രാജിന്റെ ഭാര്യ പോണി പ്രകാശ് ആണ് കജോളിനൊപ്പം നില്ക്കുന്ന നിരഞ്ജനയുടെ ചിത്രത്തിന്റെ ഫോട്ടോഗ്രാഫര്‍….
കജോളിനെ നായികയാക്കി രേവതി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു ഈ കണ്ടുമുട്ടല്‍. ‘സലാം വെങ്കി’ എന്നാണ് ചിത്രത്തിന്റെ പേര്. യഥാര്‍ഥ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കുന്ന ചിത്രം ”സുജാത’ എന്ന അമ്മയുടെ കഥയാണ് പറയുന്നത്. ജീവിത പ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന കഥാപാത്രമായാണ് കാജോള്‍ വേഷമിടുന്നത്. സമീര്‍ അറോറയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
ബിലീവ് പ്രൊഡക്ഷന്‍സ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ സൂരജ് സിങ്, ശ്രദ്ധ അഗ്രവാള്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. എന്തായാലും ലോകം മുഴുവന്‍ ആരാധകരുള്ള കാജോളിനെ കെട്ടിപിടിക്കാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും കഴിഞ്ഞ നിരഞ്ജനയുടെ സന്തോഷത്തിനൊപ്പം കൂടുന്നു ഞങ്ങളും FC