വിവാഹ വാര്‍ത്ത ആരാധകരോട് നേരിട്ടുപറഞ്ഞ് ഇതാ നടി നിത്യ മേനോന് വീഡിയോയില്‍….
കഴിഞ്ഞദിവസമായിരുന്നു മലയാളത്തിലെ പ്രശസ്ത താരവുമായി നിത്യ വിവാഹിതയാകുന്നു എന്ന വാര്‍ത്ത പ്രചരിച്ചത്, നിത്യതന്നെ കാര്യങ്ങള്‍ വിശദീകരിക്കുന്നു.
”ഞാനിപ്പോള്‍ വിവാഹിതയാകുന്നില്ല. ആ വാര്‍ത്ത ആരോ കെട്ടിച്ചമച്ചതാണ്. അങ്ങനെയൊരു പ്ലാനും ഇല്ല. അങ്ങനെ ഒരാളും ഇല്ല. പിന്നെ, അഭിനയത്തിന് ഇടയ്ക്ക് ചില ഇടവേളകള്‍ പതിവായി ഞാന്‍ എടുക്കാറുണ്ട്. എന്നെത്തന്നെ തിരിച്ചു പിടിക്കാന്‍ അത്തരത്തിലൊരു സമയം എനിക്ക് ആവശ്യമാണ്. അങ്ങനെ ഇടവേളകളെടുക്കുന്ന വ്യക്തിയും അഭിനേതാവുമാണ് ഞാന്‍. എനിക്ക് റോബട്ടിനെ പോലെ തുടര്‍ച്ചയായി ജോലി എടുക്കാന്‍ സാധിക്കില്ല.
വളരെ തിരക്കേറിയ ഒരു വര്‍ഷമായിരുന്നു കഴിഞ്ഞു പോയത്. അഞ്ചാറു പ്രോജക്ടുകള്‍ തീര്‍ക്കാനുണ്ടായിരുന്നു. അതെല്ലാം ഇപ്പോള്‍ പൂര്‍ത്തിയായി. അവയെല്ലാം റിലീസിനൊരുങ്ങുകയാണ്. അതാണ് ഏറ്റവും സന്തോഷകരമായ വാര്‍ത്ത.
പിന്നെ, ഞാനൊരു വെക്കേഷനൊരുങ്ങുകയാണ്. അങ്ങനെയൊരു ഇടവേള എനിക്ക് ആവശ്യമാണെന്നു തോന്നി. അതുകൊണ്ട്, വിവാഹത്തിനു വേണ്ട ഒരുക്കങ്ങള്‍ ചെയ്തു തരാമെന്നുമൊക്കെ പറഞ്ഞുള്ള ഫോണ്‍ വിളികളും സന്ദേശങ്ങളും ദയവു ചെയ്ത് ഒഴിവാക്കണം. എനിക്ക് അങ്ങനെയൊരു പ്ലാനില്ല.എന്റെ കാലിനു ചെറിയൊരു പരുക്ക് പറ്റിയിരുന്നു. ഇപ്പോള്‍ കുറച്ച് നടക്കാന്‍ തുടങ്ങി. ആ സമയവും ഞാന്‍ ഏറെ ആസ്വദിച്ചു. പൂര്‍ണമായും കിടക്കയില്‍ തന്നെയായിരുന്നു. മാത്രമല്ല വര്‍ക്കുകളെല്ലാം തീര്‍ന്ന സമയത്താണ് പരുക്ക് പറ്റുന്നത്. അതും ഈ സമയം ആഘോഷിക്കാന്‍ ഒരു കാരണമായി. എന്റെ അവധിക്കാലം തുടങ്ങിക്കഴിഞ്ഞു.”-നിത്യ മേനന് പറഞ്ഞു. FC