നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരി പറയുന്നു ഇന്ദ്രന്റെ സഹോദരന് പൃഥ്വിവിയുടെ മകള്‍ അലംകൃത സ്റ്റൂഡിയസ് & ബ്രില്യന്റ് ആണെന്ന് …
പൃഥ്വിരാജ് മകളെക്കുറിച്ച് പറഞ്ഞത് വളരെ സത്യമാണെന്നും വളരെ ബ്രില്യന്റ് ആയ ഒരു കുട്ടിയാണ് അലംകൃതയെന്നും വ്യക്തമാക്കുകയാണ് പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരിയായ പ്രിയ മോഹന്‍. വിരളമായി മാത്രമേ അലംകൃതയെ കണ്ടിട്ടുള്ളൂവെന്നും എന്നാല്‍ നക്ഷത്രയും പ്രാര്‍ത്ഥനയും പറയുന്നത് കേട്ട് അലംകൃതയുടെ വിശേഷങ്ങള്‍ അറിയാമെന്നും പ്രിയ. സ്റ്റൂഡിയസ് ആന്റ് ബ്രില്യന്റ്, റോള്‍ മോഡല്‍ ടൈപ്പ് പെര്‍ഫെക്ട് കിഡ് ആണ് അലംകൃതയെന്നും പ്രിയ വ്യക്തമാക്കുന്നു. മാത്രമല്ല അനുസരണയുള്ള ക്വയറ്റ് ചൈല്‍ഡ് ആണ് അലംകൃതയെന്ന് നക്ഷത്രയും പ്രാര്‍ത്ഥനയും പറയാറുണ്ട്..
പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയയും മകളുടെ സ്വകാര്യത നിലനിര്‍ത്താന്‍ ആലി എന്ന് വിളിക്കുന്ന അലംകൃതയുടെ ഫോട്ടോകളോ മറ്റ് വിശേഷങ്ങളോ പങ്കുവെക്കാറില്ല, രണ്ടു പേരില്‍ ആരെങ്കിലും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാല്‍ മാത്രമേ പുറംലോകം കാണാറുള്ളു. അതല്ലെങ്കില്‍ കുടുംബാംഗങ്ങളില്‍ ആരെങ്കിലും കുഞ്ഞ് അലംകൃതയുടെ വിശേഷങ്ങള്‍ പറയണം. നടിയും അലംകൃതയുടെ മുത്തശ്ശിയുമായ മല്ലിക സുകുമാരന്‍ കൊച്ചുമകളെക്കുറിച്ച് പറയുമ്പോള്‍ ആയിരം നാവാണ്. തന്റെ കാര്യത്തില്‍ പലപ്പോഴും മരുമകളേക്കാള്‍ ഉത്തരവാദിത്തം കാണിക്കാറുള്ളത് കൊച്ചുമകള്‍ അലംകൃതയാണെന്ന് മുമ്പൊരിക്കല്‍ മല്ലിക സുകുമാരന്‍ പറഞ്ഞിട്ടുണ്ട്.
വീട്ടിലേക്ക് ക്ഷണിക്കുന്നതിനും മറ്റും മരുമകളേക്കാള്‍ ഉത്തരവാദിത്തം കാണിക്കുന്നത് ആലിയാണെന്ന് ആയിരുന്നു മല്ലിക പറഞ്ഞത്. അലംകൃതയുടെ കഴിഞ്ഞ പിറന്നാളിന് ഡാഡ പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. FC