നടിയും ബുള്ളറ്റ് റാണിയുമായ ശിവാംഗി പോലീസ് പിടിയില്‍.. വനിത
പോലീസിനെ ഇടിച്ചു അടിച്ചു…….
അഹങ്കാരത്തിന് കൈയും കാലും വെച്ചാല്‍ ഇരുമ്പു ചങ്ങലയില്‍ തളക്കണമെന്നു പറയുന്നത് വെറുതെയല്ല.
സ്കൂട്ടറില്‍ കാറിടിപ്പിക്കുകയും പിന്നാലെ വനിതാപോലീസ് കോണ്‍സ്റ്റബിളിനെ മര്‍ദ്ദിക്കുകയും ചെയ്തെന്ന കേസില്‍ വ്ളോഗറായ യുവതി അറസ്റ്റില്‍. ബൈക്കുകളിലും കാറുകളിലുമുള്ള അഭ്യാസപ്രകടനങ്ങളിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയയായ ശിവാംഗി ദബാസിനെയാണ് ഗാസിയബാദ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി സിറ്റി പാര്‍ക്ക് ജങ്ഷന് സമീപത്താണ് ശിവാംഗി ഓടിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ വനിതാ കോണ്‍സ്റ്റബിളായ ജ്യോതി ശര്‍മയുടെ സ്കൂട്ടറിലിടിച്ചത്. മറികടക്കാനുള്ള ശ്രമത്തിനിടെ അതിവേഗത്തിലെത്തിയ കാര്‍ സ്കൂട്ടറിന്റെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജ്യോതി ശര്‍മ റോഡിലേക്ക് തെറിച്ചുവീണു. എന്നാല്‍ അപകടത്തിന് പിന്നാലെ കാറില്‍ നിന്ന് പുറത്തിറങ്ങിയ ശിവാംഗി പോലീസുകാരിയുമായി വാക്കേറ്റമുണ്ടാക്കുകയും ഇവരെ മര്‍ദ്ദിക്കുകയുമായിരുന്നു. പോലീസുകാരിയെ റോഡില്‍ തള്ളിയിട്ട യുവതി, മുഖത്തടിക്കുകയും ചെയ്തു. തന്നോട് കളിച്ചാല്‍ അതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി.
പോലീസിന്റെ ‘ഡയല് 112’ പട്രോളിങ് സംഘത്തില്‍ ജോലിചെയ്യുന്ന ജ്യോതി ശര്‍മ, രാത്രി ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ ശിവാംഗി കോണ്‍സ്റ്റബിളുമായി തട്ടിക്കയറുന്ന വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ ‘ബുള്ളറ്റ് റാണി’ എന്ന പേരിലറിയപ്പെടുന്ന ശിവാംഗി, വാഹനങ്ങളില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്ന വീഡിയോകളിലൂടെയാണ് ശ്രദ്ധനേടിയത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം മൂന്നുലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഇവര്‍ക്കുള്ളത്.
കഴിഞ്ഞ മെയ് മാസത്തിലും ശിവാംഗിക്കെതിരേ പോലീസ് നടപടി സ്വീകരിച്ചിരുന്നു. അപകടകരമായ രീതിയില്‍ വാഹന മോടിക്കുന്ന വീഡിയോകള്‍ പങ്കുവെച്ചതിന് പിന്നാലെയാണ് പോലീസ് യുവതിയെ നോട്ടീസ് നല്കി വിളിച്ചുവരുത്തിയത്. ഇതിനുപിന്നാലെയാണ് വാഹനാപകടക്കേസില്‍ വ്ളോഗര്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്. FC