നടിയുടെ വീട്ടില്‍ കയറി കത്തിചൂണ്ടി നഗ്നയാക്കി പീഡിപ്പിച്ചു.. രണ്ടുപേരും അറസ്റ്റില്‍……
ലക്ഷ്യം പൂര്‍ത്തിയാക്കി മടങ്ങി.. എന്നിട്ടവരെന്തു നേടി… ഇന്നലെയാണ് തമിഴ്നാട്ടിലെ വല്‍സരവാക്കത്ത് തനിച്ചുതാമസിക്കുന്ന 38-കാരിയായ ഒരു പാവം നടിയുടെ നേരേ അതിക്രമം നടന്നത്, ഒട്ടേറെ സിനിമകളില്‍ സഹനടിയായി അഭിനയിച്ച ഇവരുടെ വീട്ടില്‍ വനിതാദിനത്തില്‍ രാത്രിപത്തരയോടെയാണ് രണ്ടുപേര്‍ അതിക്രമിച്ചുകയറിയത്.
കത്തിചൂണ്ടി ഭീഷണിപ്പെടുത്തി നടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും അവരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തശേഷം, വീട്ടിലുണ്ടായിരുന്ന 50,000 രൂപയും കഴുത്തിലണിഞ്ഞ ഒന്നര പവന്റെ സ്വര്‍ണ്ണമാലയും പൊട്ടിച്ചെടുത്തു കടന്നു കളയുകയായിരുന്നു പീഡനവും കൊള്ളയും നടന്ന അന്ന് അനങ്ങാന്‍ കഴിയാതിരുന്ന നടി പിറ്റേ ദിവസമാണ് വല്‍സരവാക്കം പോലീസില്‍ പരാതി നല്‍കിയത്.
പരാതിയുടെ ഗൗരവം ഉള്‍ക്കൊണ്ട പോലീസ് ഉടന്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ മധുരവോയല്‍ സ്വദേശിയും 21 വയസുകാരനുമായ സെല്‍വകുമാര്‍, രാമപുരം സ്വദേശി മുപ്പത്തിയേഴുകാരനായ കണ്ണദാസന് എന്നിവരെ അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതികളില്‍ നിന്ന് കൊള്ളയടിച്ച സ്വര്‍ണ്ണവും പണവും കണ്ടെടുത്തു എന്നാല്‍ നടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.. ഫോണ്‍ തകര്‍ത്തുകളഞ്ഞെന്നാണ് പറയുന്നത്, പോലീസ് ഇവര്‍ക്കെതിരേ അഞ്ചുവകുപ്പുകളില് കേസ് രജിസ്റ്റര്‍ചെയ്തു.
ഇവരില്‍നിന്ന് സ്വര്‍ണ്ണവും മൂന്ന് ഫോണും രണ്ട് ഇരുചക്രവാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ക്രൂരത നിറഞ്ഞ കേസായതിനാല്‍ നടിയുടെ ഫോട്ടോയോ അവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങളോ ചേര്‍ക്കുന്നില്ല FC