ആദ്യ ഭാര്യയെ ഒഴിവാക്കാതെ നടി വനിതയെ വിവാഹം കഴിച്ച നടന് കുടുങ്ങി.
വനിത വിജയകുമാര്‍-പീറ്റര്‍ പോള്‍ വിവാഹം കഴിഞ്ഞതിന്റെ ആഘോഷങ്ങള്‍ കെട്ടടങ്ങും മുമ്പ് വിവാദമായി.
പീറ്റര്‍ ആദ്യ ഭാര്യ എലിസബത്തില്‍ നിന്ന് വിവാഹ
മോചനം നേടാതെയാണ് വനിതയെ വിവാഹം കഴിച്ചതെന്ന് വടപളനി പോലീസ് സ്റ്റേഷനിലാണ് എലിസബത്ത് തന്നെ പരാതി നല്‍കിയിരിക്കുന്നത്.
സിനിമയില്‍ വിഷ്വല്‍ എഡിറ്ററായ പീറ്റര്‍ പോള്‍ എലി
സബത്തുമായി ഏഴു വര്‍ഷമായി അകന്നുകഴിയുകയാണ്.ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.ഇതിനിടയിലാണ് ബിഗ്ബോസിലും സീരിയല്‍ സിനിമ എന്നിവടങ്ങളിലും തിളങ്ങി നില്ക്കുന്ന നടി വനിതവിജയകുമാറുമായി പ്രണയത്തിലാവുന്നത്.
എന്നാല്‍ എലിസബത്ത് അന്നൊന്നും അതിനെതിരെ
നിന്നില്ല.വിവാഹം കഴിച്ചതോടെ ഭര്‍ത്താവും താനുമായുള്ള ബന്ധം വേര്‍പ്പെടുത്താതെയാണ് വനിതയെ
വിവാഹം കഴിച്ചതെന്നാണ് എലിസബത്തിന്റെ പരാതി.
എന്തായാലും വടപളനി പോലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.എലിസബത്തിനും മക്കള്‍ക്കും വേണ്ടത്
ചെയ്യുക പീറ്റര്‍. എന്നാലല്ലെ വനിതയുമായുള്ള ജീവിതം സുഖമമായി മുന്നേറുകയുള്ളൂ.
ഫിലീം കോര്‍ട്ട്.