അജിത്തിന്റെ സിനിമ വാലിമൈ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലേക്ക് ബോംബേറ്, പലരും രക്ഷപ്പെട്ടത് ഭാഗ്യത്തിന് ……
കടുത്ത അനീതിയാണ് ആരിതുചെയ്താലും… സിനിമയെ സ്നേഹിക്കുന്നവര്‍ക്കു നേരെ കാണിച്ച അതിക്രമത്തിന്, ബോംബേറിന് കടുത്ത ശിക്ഷ നല്‍കണം.. ഇനിയിത് ആവര്‍ത്തിക്കാന്‍ തോന്നാത്ത രീതിയില്‍ തന്നെ ശിക്ഷിക്കണം… അജിത്തിന്റെ പുതിയ സിനിമ വാലിമൈ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലേക്കാണ് പെട്രോള്‍ ബോംബെറിഞ്ഞത് തിയേറ്ററിന് മുന്നില്‍ നിന്നിരുന്ന അജിത്തിന്റെ ആരാധകര്‍ക്ക് നേരെയാണ് മോട്ടോര്‍ ബൈക്കിലെത്തിയ സംഘം ബോംബ് എറിഞ്ഞത്. സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിന് മുന്നോടിയായി തിയേറ്ററിന് മുന്നില്‍ അജിത്തിന്റെ ഫ്ളക്സ് ബോര്‍ഡ് ഉയര്‍ത്തുന്നതിനിടെയാണ് നവീന്‍ കുമാര്‍ എന്നയാള്‍ക്ക് നേരെ ബോംബ് എറിഞ്ഞത്. കുമാറിന് നിസ്സാരപരിക്കേറ്റു.
ബോംബ് എറിഞ്ഞത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അജിത്തിന്റെ ബാനര്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഫാന്‍സിന് ഇടയിലെ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തെ തുടര്‍ന്ന് തിയേറ്ററിന് മുന്നില്‍ സുരക്ഷ ശക്തമാക്കി. പോലീസ് അന്വേഷണം ആരംഭിച്ചു. എച്ച് വിനോദ് ആണ് വാലിമൈ സംവിധാനം ചെയ്തിരിക്കുന്നത്. ഹുമ ഖുറേഷി, ജാന്‍വി കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.താരങ്ങള്‍ ഒറ്റകെട്ടായി ഈ അക്രമത്തെ അപലപിക്കുക FC