വിവാഹം കഴിച്ചത് ക്രൂരനായ മനുഷ്യനെ.. വൈക്കം വിജയലക്ഷ്മിയുടെ ജീവിതം വീണ്ടും…
കണ്ണില്ലാതെ ജീവിക്കാനായിരുന്നു വിധി ആ വിധിയെ അതിജീവിക്കാന്‍ ദൈവം നല്ല സ്വരവും പാടാനുള്ള കഴിവും കൊടുത്തു, വിജയലക്ഷ്മിക്ക് ആരെയും കാണാന്‍ കഴിഞ്ഞില്ലെങ്കിലും കോടാനുകോടി ആളുകള്‍ വിജലക്ഷ്മിയെക്കണ്ടു അവരെ സ്നേഹിച്ചു, സ്നേഹം മരണം വരെ കൊടുക്കാമെന്ന് വിശ്വസിപ്പിച്ചു രണ്ടുപേരെത്തി ഒരാള്‍ വിവാഹം കഴിക്കാതെയും ഒരാള്‍ വിവാഹം കഴിച്ചും ചതിച്ചിരിക്കുകയാണ്.
കാറ്റേ കാറ്റേ എന്ന ആദ്യ ഗാനത്തിലൂടെ തന്നെ മലയാള ചലച്ചിത്ര ഗാന ലോകത്ത് തന്റേതായ ഇരിപ്പിടം കണ്ടെത്തിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. മലയാളത്തിനു പുറമേ തമിഴിലും വിജയലക്ഷ്മിയുടെ പാട്ടുകള്‍ ഹിറ്റായി. സംഗീതം പോലെ തന്നെ വിജയലക്ഷ്മിയുടെ വിവാഹവും വിവാഹമോചനവും വാര്‍ത്തകളാകുന്നു. തന്റെ വിവാഹമോചനത്തേക്കുറിച്ച് വൈക്കം വിജയലക്ഷ്മി നടി ഗൗതമിയോട് ഒരു ചാനല്‍ ചര്‍ച്ചക്കിടെയാണ് വൈക്കം വിജയലക്ഷ്മി മനസ്സ് തുറന്നത്.
എന്ത് ചെയ്താലും അദ്ദേഹം നെഗറ്റീവായാണ് പറയുകയെന്ന് അവര്‍ പറഞ്ഞു. കൈകൊട്ടുന്നത്, താളംപിടിക്കുന്നത് ഒന്നും ഇഷ്ടമായിരുന്നില്ല. ഇത്ര സമയം കഴിഞ്ഞാല്‍ പാടാന്‍ പാടില്ല. ഒരു സാഡിസ്റ്റായിരുന്നു. കരയാനേ നേരമുണ്ടായിരുന്നുള്ളൂ. തന്റെ അച്ഛനേയും അമ്മയേയും എന്നില്‍ നിന്നും അകറ്റി. ഇതൊന്നും എനിക്ക് താങ്ങാന്‍ കഴിഞ്ഞില്ല. സംഗീതത്തിനാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുത്തത്. സംഗീതവും സന്തോഷവും ഇല്ലാത്തിടത്ത് ഇത്രയും സഹിച്ച് ജീവിക്കേണ്ട കാര്യം എനിക്കില്ല. വിവാഹമോചനം എന്നത് എന്റെ സ്വന്തം തീരുമാനമായിരുന്നു.
സ്നേഹം ആത്മാര്‍ത്ഥമായിരിക്കണം. പല്ലിന് കേട് വന്നാല്‍ ഒരു പരിധി വരെ സഹിക്കുകയും പിന്നേയും വളരെ വേദനിച്ചാല്‍ ആ പല്ല് പറിച്ച് കളയുകയല്ലേ ചെയ്യുക- വൈക്കം വിജയലക്ഷ്മി പറഞ്ഞു. FC