നായകനായ സിനിമയുടെ പേര് ചട്ടമ്പി അവതാരകയോട് ചട്ടമ്പിത്തരം നടന് ശ്രീനാഥ് ഭാസിക്കെതിരെ കേസ് ……
ഇഷ്ടപ്പെട്ടത് ചോദിച്ചില്ലെങ്കില്‍ ദേഷ്യം വരും അതാ സംഭവിച്ചത് നടന് ശ്രീനാഥ് ഭാസി അഭിനയിച്ച പുതിയ ചിത്രമായ ചട്ടമ്പിയുടെ വിശേഷങ്ങള്‍ അറിയാന്‍ എത്തിയ യുട്യൂബ് ചാനല്‍ അവതാരിക ചോദിച്ചത് ചട്ടമ്പിക്കിഷ്ടമായില്ല അവതാരികയോട് ചട്ടമ്പിത്തരം കാണിച്ചപ്പോ അവര്‍ കേസുകൊടുത്തു…
നടന് പറയുന്നത് എനിക്കിഷ്ടമല്ലാത്തത് ചോദിച്ചു അതാണ് പ്രശ്നമെന്ന്.. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന് എന്ന നിലയില്‍ നടത്തിയ പ്രതികരണമാണ് ഇരുവരുടെയും ഇടയില്‍ ഉണ്ടായതെന്ന് ശ്രീനാഥ് പറഞ്ഞു. ചട്ടമ്പി സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതികരണം. ”എന്റെ ഭാഗത്തുനിന്നും തെറ്റൊന്നും സംഭവിച്ചിട്ടില്ല. എന്നെ അപമാനിച്ചതിന്റെ പേരില്‍ സാധാരണ മനുഷ്യനെന്ന രീതിയില്‍ മറുപടികൊടുത്തു. ആരെയും തെറിവിളിച്ചിട്ടില്ല. അവരോട് മോശമായി പെരുമാറിയിട്ടുമില്ല.”-ശ്രീനാഥ് ഭാസി പറഞ്ഞു.
അതേസമയം, യൂട്യൂബ് ചാനല്‍ അവതാരക നല്കിയ പരാതിയില്‍ നടനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അധിക്ഷേപമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തിയാണ് മരട് പൊലീസ് കേസെടുത്തത്. ആ സത്യം തെളിയട്ടെ. FC