ദളപതി വിജയ് – ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിക്കൊപ്പം.. വിമാനത്തില്‍ വെച്ച് കണ്ട സന്തോഷം……

താരങ്ങള്‍ ഒത്തുചേരുമ്പോള്‍ അവരും സന്തോഷിക്കുന്നു അത് കാണുമ്പോള്‍ അവരെ സ്നേഹിക്കുന്നവരും സന്തോഷിക്കുന്നു, തമിഴകത്തിന്റെ പ്രിയതാരം വിജയ്ക്കൊപ്പമുള്ള തന്റെ സെല്‍ഫി ചിത്രങ്ങള്‍ പങ്കുവച്ച് നടി വരലക്ഷ്മി ശരത്കുമാര്. ഹൈദരാബാദിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് നടി വിജയ്യെ കണ്ടത്. ”ഇത്രയും നല്ലൊരു വിമാനയാത്ര ഇതുവരെ ഹൈദരാബാദിലേക്ക് ഉണ്ടായിട്ടില്ല. എന്റെ ഏറ്റവും പ്രിയപ്പെട്ട ദളപതി വിജയ് എന്റെ തൊട്ടടുത്ത്. എന്തൊരു ദിവസം. ഒരുപാട് സമയം അദ്ദേഹത്തോടൊപ്പം ചിലവഴിച്ചു.”-വിജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് വരലക്ഷ്മി കുറിച്ചു.
അതേസമയം, പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനായി ചിത്രീകരണം പുരോഗമിക്കുന്ന ‘വരിസ്’. ഹൈദരാബാദ് ആണ് പ്രധാന ലൊക്കേഷന്‍. വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രം ഒരേസമയം തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രീകരിക്കുന്നത്. രശ്മിക മന്ദാന, പ്രകാശ് രാജ്, തെലുങ്ക് താരം ശ്രീകാന്ത്, സംഗീത ക്രിഷ്, യോഗി ബാബു എന്നിവരാണ് താരനിരയില്‍. അടുത്തവര്‍ഷം പൊങ്കലിന് ചിത്രം തിയറ്ററുകളിലെത്തും. FC