ഇപ്പോള്‍ മകള്‍ കൗമാരക്കാരിയാണ് നക്ഷത്രയെ കെട്ടിപിടിച്ച് പൂര്‍ണിമ ഇന്ദ്രജിത് കൂടുതല്‍ ഫോട്ടോകള്‍ പുറത്ത് ……

താര പുത്രികളുടെ വിശേഷങ്ങളിതാ ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടെയും മകള്‍ നക്ഷത്ര വലിയ കുട്ടിയായിരിക്കുന്നു ആ വിശേഷങ്ങള്‍ ‘അമ്മ പൂര്‍ണിമ തന്നെയാണ് പുറത്തുവിട്ടത്, പൂര്‍ണിമ ഇന്ദ്രജിത്ത് സിനിമയില്‍ വീണ്ടും സജീവമാവുകയും ചെയ്യുന്നുണ്ട്.
ഇന്ദ്രജിത്തിനും പൂര്‍ണിമക്കും സുന്ദരികളായ രണ്ട് പെണ്മക്കളാണ്. മൂത്ത മകള്‍ പ്രാര്‍ത്ഥന ഗായികയാണ് സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്, മാത്രമല്ല ചില സിനിമകള്‍ക്കായി പിന്നണി ഗായികയായി തിളങ്ങിയിട്ടുണ്ട്. ഇളയമകള്‍ നക്ഷത്രയും മാതാപിതാക്കളെ പോലെ തന്നെ സിനിമയിലേക്ക് തന്നെ എത്തിയിട്ടുമുണ്ട്. പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ടിയാന് എന്ന സിനിമയില്‍ നക്ഷത്ര ഇന്ദ്രജിത്തിന്റെ മകളായി തന്നെ അഭിനയിച്ചിട്ടുണ്ട്. അതുപോലെ മനോഹരമായി പാടുകയും ചെയ്യുന്ന ഒരാളാണ് നക്ഷത്ര. നക്ഷത്ര തന്റെ പതിമൂന്നാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്.
മകളുടെ ജന്മദിനത്തില് അമ്മ പൂര്‍ണിമ, നക്ഷത്ര ഒരു ഇംഗ്ലീഷ് പാട്ട് പാടുന്നതിന്റെ വീഡിയോ തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ”എനിക്ക് വിശ്രമിക്കാം എന്ന് കരുതിയപ്പോള്‍, എന്റെ അടുത്ത 5 വര്‍ഷത്തെ റോളര്‍ കോസ്റ്റര്‍ റൈഡ് ഇവിടെ ആരംഭിക്കുന്നു.. നക്ഷത്ര ഔദ്യോഗികമായി ഒരു കൗമാരക്കാരിയാണ്.. എനിക്ക് ആശംസകള്‍ നേരൂ..”, വീഡിയോടൊപ്പം പൂര്‍ണിമ കുറിച്ചു. നക്ഷത്രയ്ക്ക് ജന്മദിനം ആശംസിച്ച് ഒരുപാട് താരങ്ങളും ആരാധകരും കമന്റും ചെയ്തിട്ടുണ്ട്. FC