പരുക്ക് ഗുരുതരം തന്നെ പൃഥ്വിരാജിന്റെ കീ ഹോള്‍ സര്‍ജറി കഴിഞ്ഞു ഇനി രണ്ടുമാസം വിശ്രമം….
പ്രതീക്ഷിക്കാത്ത അപകടത്തില്‍ പല സിനിമകളും ഇനി നീണ്ടുപോയേക്കാം, മറയൂരില്‍ സിനിമ ഷൂട്ടിങ്ങിനിടെ കാലിനു പരുക്കേറ്റ നടന് പൃഥ്വിരാജിന്റെ ആരോഗ്യനില തൃപ്തികരം. കാലിലെ പരുക്കിന് ശസ്ത്രക്രിയ പൂര്‍ത്തിയായ പൃഥ്വിരാജിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചു. കാലിന്റെ ലിഗമെന്റിനു പരുക്കേറ്റ താരത്തിന് രാവിലെയാണ് കീഹോള്‍ ശസ്ത്രക്രിയ നടത്തിയത്. കുറഞ്ഞത് രണ്ട് മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് നിര്‍ദേശിച്ചിരിക്കുന്നത്.
ജയന് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണു പരുക്കേറ്റത്. ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയില്‍ ചാടിയിറങ്ങുന്നതിനിടെയാണു കാലിന്റെ ലിഗമെന്റിനു പരുക്കേല്‍ക്കുകയായിരുന്നു.ഇതോടെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാന്റെയും’ താരം നായകനാകുന്ന നിരവധി സിനിമകളുടെയും ചിത്രീകരണവും പ്രി പ്രൊഡക്ഷനും അനശ്ചിതത്വത്തിലാകും. ജൂലൈ രണ്ടിന് എമ്പുരാന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് പോകാന്‍ ഇരിക്കുകയായിരുന്നു പൃഥ്വി. സെപ്റ്റംബറില്‍ ഷൂട്ടിങ് തുടങ്ങേണ്ട ചിത്രം തല്ക്കാലം നീട്ടിവച്ചു. ‘വിലായത്ത് ബുദ്ധ’, ‘ഗുരുവായൂരമ്പല നടയില്‍’ എന്നീ ചിത്രങ്ങളിലാണ് പൃഥ്വി അഭിനയിച്ചുകൊണ്ടിരുന്നത്. ഇതിനു പുറമെ പൃഥ്വിരാജുമായി ബന്ധപ്പെട്ട പല സിനിമകളുടെയും പ്രി പ്രൊഡക്ഷന്‍ ജോലികളും നിലവിലെ സാഹചര്യത്തില്‍ നീട്ടിവയ്ക്കേണ്ടിവരും. FC