മമ്മുട്ടിയെ വെറുത്തു പോയി, ഒരു കുത്തുകൊടുക്കാന്‍ തോന്നി, തുറന്നടിച്ച് ആന്റോ ജോസഫ്, കാരണം പുഴു….

ചില കാഴ്ചകളങ്ങനെയാണ് പെട്ടന്ന് മറ്റുള്ളവരെ വിരോധികളാക്കും, മമ്മുട്ടിയുടെ പുത്തന്‍ ചിത്രം പുഴു കണ്ട് സംവിധായകന് ആന്റോ ജോസഫ് കുറിച്ചത്, സിനിമാ പ്രേമികളും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രം ‘പുഴു’ റിലീസീനൊരുങ്ങുകയാണ്. സിനിമ മമ്മൂട്ടിക്കൊപ്പം കാണാനിടയായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നിര്‍മ്മാതാവ് ആന്റോ ജോസഫ്.
സിനിമ കണ്ടിറങ്ങിയപ്പോള്‍ മമ്മൂക്കയുടെ കഥാപാത്രത്തിനിട്ട് കൈകൊണ്ടൊരു കുത്ത് കൊടുക്കാന്‍ തോന്നിപ്പോയെന്നാണ് അദ്ദേഹം ചിത്രത്തെക്കുറിച്ച് ഫെയ്സ്ബുക്കില്‍ അഭിപ്രായപ്പെട്ടത്. അത്രയേറെ ദേഷ്യം തോന്നി പേരു പോലുമില്ലാത്ത ആ നായകനോട്. ഒരു പുഴു ദേഹത്ത് ഇഴഞ്ഞു കയറിയതിന്റെ അസ്വസ്ഥത. അത്രയും നേരം എനിക്കരികെയുണ്ടായിരുന്ന,കാലങ്ങളായി പരിചിതനായ ഒരാളാണോ സ്ക്രീനില്‍ ഇങ്ങനെ രൂപമാറ്റം സംഭവിച്ച് എന്റെയുള്ളിലേക്ക് കോപം കോരിയിട്ടത്. കഥാപാത്രത്തോട് ദേഷ്യം തോന്നിയപ്പോള്‍ മമ്മൂക്കയോടുള്ള ഇഷ്ടം കൂടുകയായിരുന്നുവെന്നും ആന്റോ ജോസഫ് കുറിച്ചു.
സംവിധായിക റത്തീനയേയും ആന്റോ ജോസഫ് അഭിനന്ദിച്ചിട്ടുണ്ട്. ആദ്യചിത്രം കൊണ്ടുതന്നെ അവര്‍ അടയാളപ്പെടുത്തിക്കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു. ഉണ്ട, വരത്തന് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയരായ ഹര്‍ഷാദ്, സുഹാസ്, ഷറഫു എന്നിവരാണ് തിരക്കഥ. അവര്‍ക്ക് നൂറില്‍ നൂറു മാര്‍ക്ക്. മമ്മൂക്ക എന്ന നടന് പുതുമുഖസംവിധായകരിലൂടെ മലയാള സിനിമയെ ഒരിക്കല്‍ക്കൂടി പുതുക്കുന്നതിന്റെ ഉദാഹരണം കൂടിയാണ് ‘പുഴു’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. FC