പുലിമുരുകന് ഇറങ്ങിയിട്ട് 7 വര്‍ഷം.. മോഹന്‍ലാലിലൂടെ ഈ മലയാള സിനിമ നേടിയ റിക്കാര്‍ഡുകള്‍ അഭിമാനം…
പല ചരിത്രങ്ങള്‍ പുലിയുമായി മോഹന്‍ലാല്‍ സ്ക്രീനിലെത്തിയപ്പോള്‍ പിറന്നു.. 2016 ഒക്ടോബര്‍ 7നാണ് പുലിമുരുകന് റിലീസിനെത്തുന്നത്. മലയാളത്തില്‍ ഒരു സിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍, വേഗത്തില്‍ ഇരുപത്തിയഞ്ചുകോടിയും അമ്പതുകോടിയും പിന്നിടുന്ന ചിത്രം, നൂറുകോടി ക്ലബ്ബിലിടം നേടുന്ന ആദ്യ മലയാളചിത്രം, യു.കെ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ മലയാള ചിത്രം തുടങ്ങി പുലിമുരുകന് സൃഷ്ടിച്ചതെല്ലാം ചരിത്ര നേട്ടങ്ങള്‍. ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ കഥയൊരുക്കിയത്. വൈശാഖ് സംവിധാനം ചെയ്തു, കമാലിനി മുഖര്‍ജി, ജഗപതി ബാബു, ലാല്‍, വിനു മോഹന്‍, സുരാജ് വെഞ്ഞാറമ്മൂട്, നമിത, ബാല തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടു. ഗോപി സുന്ദറായിരുന്നു സംഗീതം.
കോഴിക്കോടുള്ള മില്ലേനിയും ഓഡിയോസ് ആയിരുന്നു ചിത്രത്തിലെ പാട്ടുകള്‍ പുറത്തിറക്കിയതും പ്രമോഷന് നടത്തിയതും, ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പുലിമുരുകന്റെ അണ്‍സീന്‍ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടം. സിനിമയില്‍ പ്രേക്ഷകര്‍ കാണാത്ത രംഗങ്ങള്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ സുരാജിനും ലാലിനും മറ്റുള്ളവര്‍ക്കും ഒപ്പം ശബരിമലയിലേയ്ക്ക് പോകുന്ന രംഗത്തിന്റെ ലൊക്കേഷന്‍ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. FC