ഭാവനക്ക് ജന്മദിനം നേര്‍ന്ന രമ്യ നമ്പീശന്റെ സ്റ്റൈലുകണ്ടോ.. സ്നേഹത്തിന് അതിരുകളില്ല…..
ഭാവന ഭാഗ്യവതിയാണ് അവരെ സ്നേഹിക്കുന്നവരാണ് ആരാധകരിലേറെയും, പല ഭാഷകളിലും ആരാധകരുള്ള നടിക്ക് മലയാളത്തില്‍ നിന്ന് ചെറിയ വേദന അനുഭവിക്കേണ്ടി വന്നു എന്നാല്‍ ആ വേദന അറിയിക്കാതെ അവള്‍ക്കൊപ്പം എല്ലാവരും അണിനിരന്നു, ഭാവനയുടെ ജന്മദിനത്തിന് രമ്യ നമ്പീശന് നേര്‍ന്ന ആശംസകളാണ് വൈറലായിരിക്കുന്നത്, ‘കൂടുതല്‍ ഫൈറ്റിന്, കൂടുതല്‍ രസകരമാക്കാന്‍, ഇന്നാ പിടിച്ചോ ഒരു ജന്മദിനാശംസകള്’, എന്നാണ് രമ്യ നമ്പീശന് ഫേസ്ബുക്കില്‍ കുറിച്ചത്.
ഇരുവരും ഒന്നിച്ചുള്ള രസകരമായ ചിത്രങ്ങളും രമ്യ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി പേരാണ് ഭാവനക്ക് ആശംസകളുമായി രംഗത്തെത്തുന്നത്. വിവാഹശേഷം ഭര്‍ത്താവ് നവീനൊപ്പം ബാംഗ്ലൂരില്‍ താമസമാക്കിയ ഭാവന വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രമാണ് ഭാവനയുടേതായി പ്രഖ്യാപിക്കപ്പെട്ട ആദ്യ മലയാള സിനിമ.
നവാഗത സംവിധായകന് ആദില്‍ മൈമൂനത്ത് അഷ്റഫാണ് സംവിധാനം. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ബോണ്‍ഹോമി എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ചിത്രം നിര്‍മ്മിക്കുന്നു. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഭാവനക്ക് ഞങ്ങളും നേരുന്നു ഹൃദയം നിറഞ്ഞ ജന്മദിനാശസകള്‍. FC