നടി രസ്നയുടെ ഇരുത്തവും ഡ്രസ്സും കണ്ട് കണ്ണുതള്ളി ആരാധകര്‍, ഊര്‍ന്നുവീഴുകയാണ് ……
മടങ്ങിവരവിന് മുന്‍പ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ നിര്‍ബന്ധമായിരിക്കുകയാണെന്ന് തോനുന്നു, മീര ജാസ്മിന് എന്തെല്ലാം വേഷത്തിലാണ് വന്നത്, അങ്ങിനെ ഓരോരുത്തരും, ഇപ്പോഴിതാ രസ്ന പവിത്രന് എന്ന സുന്ദരിക്കുട്ടിയും രംഗത്തെത്തിയിരിക്കുന്നു കുറച്ചു ഗ്ലാമറായി, സിനിമയില്‍ സജീവമായി അഭിനയിച്ചുകൊണ്ടിരുന്ന നായികമാര്‍ പല കാരണങ്ങളാല്‍ അഭിനയം നിര്‍ത്തി അവരെല്ലാം വീണ്ടും തങ്ങളുടെ ഇഷ്ടലോകത്തേക്ക് മടങ്ങിയെത്തുന്ന കാഴ്ചയാണ് കാണുന്നത്.
മീരാജാസ്മിന്, നവ്യാനായര്‍, നിത്യാദാസ് തുടങ്ങിയവര്‍ സിനിമയിലേക്ക് വീണ്ടും മടങ്ങിയെത്തി. പലരും പ്രധാന റോളുകളില്‍ അഭിനയിച്ച് തന്നെയാണ് തിരിച്ചുവരവ് അറിയിച്ചത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറിനിന്ന നായികനടിമാരാണ് ഇവര്‍. എന്നാല്‍ സിനിമയില്‍ നായികയായി അഭിനയിച്ചിട്ടില്ലെങ്കില്‍ കൂടിയും പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം നേടിയ ഒരു യുവനടിയാണ് രസ്ന പവിത്രന്. രസ്നയും തന്റെ വിവാഹം ശേഷം സിനിമയില്‍ അഭിനയിച്ചിട്ടില്ല. 2018-ലാണ് അവസാനമായി രസ്ന അഭിനയിച്ചത്. അതിന് ശേഷം വിവാഹിതയായ രസ്ന ബ്രേക്ക് എടുത്തത്. വീണ്ടും ശക്തമായി തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന് തുടങ്ങിയവരുടെ അനിയത്തി റോളില്‍ അഭിനയിച്ചാണ് മലയാളത്തില്‍ രസ്ന സുപരിചിതയാകുന്നത്. അതിന് മുമ്പ് തമിഴില്‍ ഒരു സിനിമയില്‍ നായികയായി അഭിനയിച്ചിട്ടുമുണ്ട്. ഊഴം, ജോമോന്റെ സുവിശേഷങ്ങള്‍, ആമി എന്നിവയാണ് രസ്ന അഭിനയിച്ച മലയാള സിനിമകള്‍. മോഡലിംഗ് രംഗത്ത് ഇപ്പോഴും രസ്ന സജീവമാണ്. പല ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും രസ്നയുടെ പ്രേക്ഷകര്‍ കണ്ടിട്ടുമുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് രസ്ന. സെനി പി ആറുകാട്ട് ആണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. അനൂപ് അരവിന്ദ് ഡിസൈന്‍ ചെയ്ത ഔട്ട്ഫിറ്റില്‍ ശ്രുതി സായിയുടെ മേക്കപ്പിലാണ് രസ്ന ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. സിനിമയില്ലെങ്കിലും മോഡലിങ്ങിലൂടെ താരത്തെ കാണാന്‍ കഴിയുന്നുണ്ടല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്. FC