രഞ്ജിനി ഹരിദാസ് വിവാഹിതയാകുന്നു-ജാതിയും മതവും പ്രശ്നമല്ല ചായകൊടുക്കില്ല.
ഈ പറഞ്ഞത് പോലുള്ള സ്വഭാവം തന്നെയാണ് രഞ്ജിനി ഹരിദാസ് എന്ന അവതാരികക്ക്.അവതാരികയായി തുടങ്ങി നായിക വരെയായ താരം ഇപ്പോള്‍ സ്വന്തമായൊരു യൂടൂബ് ചാനല്‍ തുടങ്ങി വിശേഷങ്ങള്‍ ഷെയര്‍ ചെയ്യാറുണ്ട.ഒരു ചാനല്‍ ഷോയിലാണ്
താന്‍ വിവാഹം കഴിക്കാന്‍ പോകുന്നെന്നും ഒരു നവ
വധുവിന്റെ ലജ്ജാവഹത്തോടെ കൈയ്യില്‍ വരണ
മാല്ല്യവുമായി നില്ക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.
നവ മാധ്യമങ്ങളിലൂടെയാണ് താരം നയം വ്യക്തമാക്കിയിരിക്കുന്നത്.അവരുടെ വിവാഹ സ്വപ്നങ്ങള്‍
ഇങ്ങനെയാണ്-തന്റെ കല്ല്യാണം ഒരു സംഭവമായിരിക്കണം ശ്രീരാമന് സീതയെ വരിച്ച പോലെ നളന് ദമയന്തിയെ കൊണ്ട് പോയ പോലെ ഒരു പാട് പേരില്‍ നിന്ന് ഒരാളെ ഞാന്‍ സ്വന്തമാക്കും.
ജാതിയും മതവും ജാതകവും ഒന്നുമെനിക്കൊരു പ്രശ്നമല്ല.വിവാഹ ജീവിതത്തിലെ എന്റെ എക്സ്പീരിയന്‍സ് കുറവ് നികത്താന്‍ എന്റെ കൂടെ ഞാന്‍ കുറച്ച് ദമ്പതികളെ കൂടി കൂട്ടിയിട്ടുണ്ട്.അപ്പോള്‍ എന്റെ സ്വയംവരം കാണാന്‍ റെഡിയാകുക.ഒരു ചാനലിലൂടെ എന്നെ നിങ്ങള്‍ക്ക് കാണാം.ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും വരുന്നു.
തമിഴ് ചാനലില്‍ ആര്യ ഭാര്യയെ കണ്ടെത്താന്‍ എങ്ക
വീട് മാപ്പിള എന്ന പോലെ ഭര്‍ത്താവിനെ കണ്ടെത്താന്‍ രഞ്ജിനി നടത്തുന്ന ഷോയായിരിക്കുമോ ഇതെന്നും സംശയമുണ്ട്.
ഫിലീം കോര്‍ട്ട്.