അച്ഛനെ കുറിച്ച് ഒളിച്ച് വെക്കാന്‍ ഒന്നുമില്ല-ഫോട്ടോ ഉയര്‍ത്തി കാട്ടി രഞ്ജിനി ഹരിദാസ്.
എന്നും അമ്മയെ കുറിച്ച് പറയും.അമ്മയെ കുറിച്ച് പറഞ്ഞ് തുടങ്ങിയാല്‍ നിര്‍ത്താന്‍ തന്നെ മടിയാണ്. അതാണ് മലയാളികളുടെ മംഗ്ലീഷ് ഗേള്‍ രഞ്ജിനി ഹരിദാസ്.മംഗ്ലീഷ് ഗേള്‍ എന്ന് പറയാന്‍ കാരണം അവരുടെ ഒരു ഷോ ചാനല്‍ സംപ്രേഷണം നടത്തുകയും അവരതില്‍ അവതാരികയായി എത്തിയപ്പോള്‍ സംസാരിച്ച രീതിയും ഇത്തരത്തിലായത് കൊണ്ടായിരുന്നു.അവതാരക കലയുടെ ഉഗ്രമൂര്‍ത്തിയായിരുന്ന രഞ്ജിനിക്ക് പുതിയ അവതാരികമാരുടെ വരവോട് കൂടി തിരക്കല്പം കുറഞ്ഞു.
രഞ്ജിനിയുടെ ആരാധകമൂല്ല്യം മുതലെടുക്കാന്‍ അവരെ നായികയാക്കി ഒരു സിനിമ വരെ ചെയ്തിരുന്നു.അതൊക്കെ ഒരു കാലം അത് കഴിഞ്ഞ് എല്ലാതിരക്കും കുറഞ്ഞപ്പോള്‍ വ്ളോഗ് തുടങ്ങി.ഒരു ക്യാമറയും തൂക്കി നാടായ നാടെല്ലാം ചുറ്റി അത് യൂടൂബില്‍ പോസ്റ്റ് ചെയ്യുന്നതാണ് സ്റ്റൈല്‍.
എന്തായാലും പലരും രഞ്ജിനിയോട് ചോദിക്കാറുണ്ട് അച്ഛനെ കുറിച്ച് ഒന്നും പറയാറില്ലല്ലൊ എന്താ അങ്ങനെ എന്ന്.എന്നാലിതാ അതിന് പരിഹാരം കണ്ടെത്തി രഞ്ജിനി വന്നിരിക്കുന്നു.ഇക്കാര്യം സത്യമാണ് അച്ഛനെ കുറിച്ച് ചോദിച്ചാല്‍ തന്നെ അതിനെ കുറിച്ച് സംസാരിക്കാന്‍ എനിക്ക് തോന്നാറില്ല.കാരണം എനിക്കറിയില്ല.
എനിക്ക് 7 വയസ്സുള്ളപ്പോഴാണ് അച്ഛന് മരിക്കുന്നത്.അതുകൊണ്ട് തന്നെ അച്ഛനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഞാന്‍ വളരെ ഇമോഷണലാണ്.വളരെ കുറച്ച് ഓര്‍മ്മകള്‍ മാത്രം അച്ഛനെ കുറിച്ച്.എങ്ങനെയുള്ള ആളായിരുന്നു എന്നറിയില്ല.അനിയന്റെ കാര്യം പറഞ്ഞാല്‍ അച്ഛന് മരിക്കുമ്പോള്‍ അവന് 9 മാസമായിരുന്നു പ്രായം.അവന് അദ്ദേഹത്തെ കണ്ട ഓര്‍മ്മപോലുമില്ല.
അച്ഛന്റെ ഫോട്ടോ നിങ്ങളാരും കാണില്ല.കുറച്ച് ഫോട്ടോയേ ഉള്ളൂ.എല്ലാം ഏതെങ്കിലും കല്ല്യാണങ്ങള്‍ക്ക് പോയപ്പോഴുള്ള ഫോട്ടോസാണ്.ഈ ഫോട്ടോ അമ്മയുടെ വീട്ടില്‍ നിന്ന് എടുത്ത്കൊണ്ട് വന്ന അച്ഛന്റെ ഛായാചിത്രമാണ്.
ഫിലീം കോര്‍ട്ട്.