സംവിധായകന് ലോഹിതദാസിന്റെ മരണം നടന് ഉണ്ണി മുകുന്ദന്റെ ജാതകം ശരിയല്ലാത്തത് കൊണ്ട്.
ഇതുവരെ ഇത്തരത്തിലൊരു വാര്‍ത്ത നിങ്ങള്‍ കേട്ടിട്ടുണ്ടൊ? ഞങ്ങളും ആദ്യമായാണ് കേള്‍ക്കുന്നത്.
പറഞ്ഞത് മറ്റാരുമല്ല ഉണ്ണിമുകുന്ദന് തന്നെയാണ്.മലയാള സിനിമയില്‍ കരുത്തനായ നടനാണ് ഉണ്ണി മുകുന്ദന്. മല്ലുസിങ് ചെയ്തതോടെ ഗ്രാഫ് കുത്തനെ ഉയര്‍ന്നതാണ്.അതിലഭിനയിച്ച കുഞ്ചാക്കോബോബന്
പോലും ഉണ്ണിമുകുന്ദന്റെ നിഴലായി പോകുന്ന കാഴ്ച നാം കണ്ടു.പിന്നെ ഒപ്പം അഭിനയിക്കാനുള്ള ധൈര്യവും ചാക്കോച്ചനില്ലാതെയായി എന്നതാണ് സത്യം.
വിനുമോഹന്‍ നായകനായ നിവേദ്യത്തില്‍ നായകനാകേണ്ടിയിരുന്നത് സാക്ഷാല്‍ ഉണ്ണിമുകുന്ദനായിരുന്നത്രേ.അതെ കുറിച്ചും നിവേദ്യം സംവിധാനം ചെയ്ത ലോഹിതദാസെന്ന മലയാളത്തിന്റെ എക്കാലത്തെയും മികവാര്‍ന്ന സംവിധായകന്റെ മരണത്തെ കുറിച്ചും ഉണ്ണി പറയുന്നതിങ്ങനെ.
സിനിമ കരിയറാക്കണമെന്നായിരുന്നു എന്റെ ആഗ്രഹം.ആ മനോഭാവം ലോഹിസാറിന് ഇഷ്ടാമായി.നിവേദ്യത്തില്‍ നായകനാകാന്‍ അവസരം തന്നെങ്കിലും ആത്മവിശ്വാസം ഇല്ലാത്തത് കൊണ്ട് ഞാനത് ചെയ്തില്ല.ഒന്നുമറിയാതെ സിനിമയിലേക്ക് എടുത്ത് ചാടണ്ട എന്നായിരുന്നു തീരുമാനം.
എന്നാല്‍ വൈകാതെ ലോഹിതദാസ് സര് നമ്മെ വിട്ട്പോയി.ഇതുവരെയുള്ള എന്റെ സിനിമ ജീവിതത്തില്‍
ഒട്ടേറെ ചീത്തപ്പേര് എനിക്ക് കിട്ടിയിട്ടുണ്ട്.അതിന്റെ തുടക്കം അദ്ദേഹത്തിന്റെ പേരിലാണ്.എന്റെ ജാതകം ശരിയല്ലാത്തത് കൊണ്ടാണ് ലോഹിതദാസ് സര് മരിച്ചതെന്നും ചിലര്‍ കണ്ടെത്തി.എന്ത് ജാതി കണ്ടെത്തല്‍ അല്ലെ?
എന്തായാലും ഉണ്ണി ഇന്ന് വെറുമൊരു ഉണ്ണിയല്ല, മലയാള സിനിമക്ക് പൊരുത്തമുള്ള ജാതകത്തിന് ഉടമകൂടിയാണ്.
ഫിലീം കോര്‍ട്ട്.