നടി രേവതിയെയല്ലേ കണ്ടിട്ടുള്ളു മകളെ കണ്ടിട്ടുണ്ടോ.. ഇതാ ആ കുഞ്ഞു സുന്ദരി മഹി മറ്റു നടിമാരുടെ കൈയില്‍…
രേവതിയുടെ കുസൃതികള്‍ ഒരുപാടു സിനിമകളില്‍ നാം കണ്ടതാണ് കിലുക്കം എന്നചിത്രത്തെ കുറിച്ച് എടുത്തുപറയണ്ടല്ലോ.. ആ കുറുമ്പത്തി രേവതിയുടെ മകളാണ് മഹി അമ്മ പോയ കല്യാണത്തിന് ഒപ്പം കൂട്ടിയതു കൊണ്ടു അവിടെ വന്ന താരങ്ങള്‍ക്ക് മാത്രമല്ല ആരാധകര്‍ക്കും മഹിയെ കാണാന്‍ സാധിച്ചു, നടിയായ രാധയുടെ മകളും യുവനടിയുമായ കാര്‍ത്തികയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. വിവാഹ ചടങ്ങില്‍ പഴയകാല താരങ്ങളുള്‍പ്പെടെ വന്‍താരനിര തന്നെ പങ്കെടുത്തിരുന്നു. താരവിവാഹത്തില്‍ എല്ലാവരുടേയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയത് ഈ കുഞ്ഞു താരമായിരുന്നു. നടിയും സംവിധായികയുമായ രേവതിയുടെ മകള്‍ മഹിയായിരുന്നു ആ മാലാഖ.
രേവതി മഹിയുമൊത്ത് പരിപാടികളില്‍ പങ്കെടുക്കുന്നത് വിരളമാണ്. അതുകൊണ്ടുതന്നെ ഈ താരനിരയ്ക്കിടയിലും കുഞ്ഞു മഹി താരമായി മാറി. രേവതി അമ്മയായ വിവരം അധികമാരും അറിഞ്ഞിരുന്നില്ല. മകള്‍ മഹിയോടൊപ്പം തിരക്കിലായിരുന്നു രേവതി. ഇപ്പോഴും മകളുടെ കാര്യത്തിനാണ് പ്രാധാന്യം. ഇവളെന്റെ സ്വന്തം രക്തം, എനിക്ക് എന്നെ തിരിച്ചു തന്ന മുത്ത് എന്നാണ് മകളെക്കുറിച്ച് രേവതി പറഞ്ഞത്. മഹി വന്നതോടെ ജീവിതം കൂടുതല്‍ സുഖകരമായി എന്നും താരം പറഞ്ഞിരുന്നു.. ‘എനിക്കും സ്നേഹിക്കാനൊരാള് വേണം. ഒരു കുട്ടിവേണം എന്ന ആഗ്രഹം ഒരുപാടു കാലമായി ഉണ്ടായിരുന്നു. അതു നടപ്പിലാക്കാനുള്ള ധൈര്യം വന്നത് അടുത്തകാലത്താണെന്ന് മാത്രം.
എന്നിട്ടും സംശയങ്ങളായിരുന്നു. ഒരു ദിവസം പെട്ടന്ന് തീരുമാനമെടുത്തു. ഞാന്‍ കുഞ്ഞിനെ ദത്തെടുത്തതാണ്, സറോഗസിയിലൂടെ ലഭിച്ചതാണ് എന്നൊക്കെ കേട്ടു. ഒരു കാര്യം പറയാം. ഇവളെന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടേ’. രേവതി പറയുന്നു.’എന്റെ ജീവിതത്തിലെ പല കാര്യങ്ങളും നാച്ചുറലായി നടന്നവയല്ല. ഒരുപാട് അലയേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴെനിക്ക് സമാധാനമാണ്. മഹിയൊന്ന് വലുതാകട്ടെ ഞാന്‍ വീണ്ടും ആക്ടീവ് ആകും.’രേവതി പറയുന്നു. FC