വീണ്ടും റിമി ടോമി ഇത്തവണ വെള്ളവസ്ത്രത്തില് സുന്ദരിയായി.. പല ഭക്ഷണവും ഉപേക്ഷിച്ചു…..
എന്തും ചേരുന്ന ഒരേ ഒരു താരമാണ് മലയാളികളുടെ സ്വന്തം റിമി ടോമി വേഷത്തിലാണെങ്കിലും പരിപാടിയിലാണെങ്കിലും താരം ഹിറ്റാണ് ഇപ്പോഴിതാ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നു അതേറ്റെടുത്ത് ഏറ്റെടുത്ത് ആരാധകരും. ഗോള്‍ഡന്‍ ത്രെഡ് വര്‍ക്ക് ചെയ്ത ഫുള്‍ സ്ലീവ് ഓവര്‍ കോട്ട് ഉള്ള വെള്ള ഗൗണ്‍ ആണ് ഗായിക ധരിച്ചിരിക്കുന്നത്. വസ്ത്രത്തിന് അനുയോജ്യമായ കമ്മലും സിംപിള്‍ ഹെയര്‍സ്റ്റൈലും ഗായികയുടെ ലുക്ക് പൂര്‍ണമാക്കുന്നു. റിമി ടോമി പങ്കുവച്ച ചിത്രങ്ങള്‍ ഇതിനകം ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേര് പ്രതികരണങ്ങള്‍ അറിയിക്കുന്നുണ്ട്. റിമി വീണ്ടും മെലിഞ്ഞോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഗായിക ശരീരഭാരം കുറച്ചതിന്റെ രഹസ്യമാണ് ആരാധകര്‍ക്ക് അറിയേണ്ടത്.
ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ഭാരം കുറച്ചത്. കൃത്യമായ വ്യായാമവും യോഗയുമെല്ലാം തന്റെ ജീവിതം മാറ്റി മറിച്ചുവെന്ന് റിമി മുന്‍പ് പറഞ്ഞിട്ടുണ്ട്. ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വര്‍ധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും ഗായിക അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. FC