വീണ്ടും കരയുന്നു റിമി ടോമി ഒപ്പം മറ്റുള്ളവരെ കരയിപ്പിക്കുന്നു-വല്ലാത്ത കാലം.
ചിരിക്കുന്ന റിമിടോമിയെയാണ് നമ്മള് എന്നും കാണുന്നത്.ആ ചിരി കണ്ടാല്‍ ചിലപ്പോള്‍ അറിയാതെ തോന്നിപോകും ഈ കുട്ടിയുടെ പിരി ലൂസായോ എന്ന്.ഒരു ചാനലിന്റെ കോമഡി ഷോയില്‍ ജഡ്ജായിരുന്നാണ് ഇങ്ങിനെ പൊട്ടി പൊട്ടി ചിരിക്കുന്നത്.ചില സ്കിറ്റുകള്‍ക്ക് ചിരിക്കേണ്ട കാര്യം തന്നെയുണ്ടാകില്ല.എന്നാലും റിമി ചിരിക്കും.സഹ ജഡ്ജ്മാര് അവരെ നോക്കി നെടുവീര്‍പ്പിടുന്നതും കാണാം.
എന്തായാലും റിമിക്ക് പോസറ്റീവ് എനര്‍ജിയാണ് അവരിലൂടെ അത് മറ്റ് കലാകാരന്മാരിലും എത്തുന്നു. ഉള്ളില്‍ എരിയുന്ന ഒരു മനസ്സ് റിമിക്കുണ്ട്.എന്നാല്‍ മുഖത്ത് പ്രകാശം വിടര്‍ത്തുന്ന സുന്ദരിക്കുട്ടി അതെല്ലാം മറക്കുന്നത് ഇത്തരം ചിരികളിലൂടെയാണ്.
ചിരിക്കിടയില്‍ ഒന്ന് കരയുന്ന റിമിയെ കണ്ടത് ഇങ്ങിനെയാണ്.’ഒരു മൗന വേദനയില്‍’എന്ന് തുടങ്ങുന്ന ഗാനം മുട്ടുകുത്തി പ്രാര്‍ത്ഥിച്ചുകൊണ്ട് കരഞ്ഞുപാടുകയാണ്.ആ ഗാനവും കണ്ണീരും റിമിയെ സ്നേഹിക്കുന്നവര്‍ ഏറ്റെടുത്തു.
എല്ലാ ആരാധകര്‍ക്കും ഒന്നാണ് പറയാനുള്ളത്.ഹൃദയം തൊട്ടുള്ള ആലാപനം കണ്ണ് നിറക്കുന്നു എന്ന്. ദേവാലയങ്ങളില്‍ പോകാന്‍ കഴിയാത്തതിനാല്‍ വലിയ ആശ്വാസവും പ്രത്യാശയും നല്കുന്ന ഗാനം ആലപിച്ച റിമിയെ ദൈവമയച്ച മാലാഖയായാണ് ചിലര്‍
വിലയിരുത്തുന്നത്.റിമി ഈ ഗാനം കേള്‍ക്കുമ്പോള്‍
ദൈവത്തിലേക്ക് ഒഴുകി പോകും പോലെ………..മനോഹരം.
ഫിലീം കോര്‍ട്ട്.