നടി ഉര്‍വ്വശിയുമായി തനിക്കു പ്രണയമില്ല, ആളാകാന്‍ പറഞ്ഞു നടക്കുന്നു ഋഷഭ് പന്ത് ……
അപ്പോ അങ്ങിനെയായി കാര്യങ്ങള്‍ മുന്‍പ് ഋഷഭ് പന്തും ഉര്‍വ്വശിയും പ്രണയിത്തിലാണെന്നു മാധ്യമങ്ങള്‍ പറഞ്ഞപ്പോള്‍ ഒന്നും മിണ്ടാതിരുന്ന പന്ത് ഇപ്പോള്‍ പറയുന്നു അവള് ആളാകുകയാണെന്ന്,
ബോളിവുഡ് നടി ഉര്‍വശി റൗട്ടാലയും ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് നേരത്തേ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥിരസാന്നിധ്യമാകും മുമ്പായിരുന്നു ഈ പ്രണയമെന്നും പിന്നീട് ഇരുവരും വഴിപിരിഞ്ഞെന്നും ആ റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.
ഇരുവരേയും ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. ഐപിഎല്‍ കാണാനെത്തിയ ഉര്‍വശിയുടെ ചിത്രം പോസ്റ്റ് ചെയ്ത് ‘ഇന്ന് ഋഷഭ് പന്ത് ഫോമിലെത്തും’ എന്ന തരത്തിലായിരുന്നു പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഉര്‍വശി ഋഷഭ് പന്തിനെ പരാമര്‍ശിച്ചതാണ് പുതിയ വാര്‍ത്തകള്‍ക്ക് കാരണം. പന്തിന്റെ പേര് നടി പറഞ്ഞില്ലെങ്കിലും ‘മിസ്റ്റര്‍ ആര്‍പി’ എന്നാണ് താരം വിശേഷിപ്പിച്ചത്.
ഹോട്ടല്‍ ലോബിയില്‍ ആര്‍പി എന്നൊരാള്‍ തനിക്കായി മണിക്കൂറുകളോളം കാത്തിരുന്നുവെന്നും എന്നാല്‍ തിരക്കുമൂലം അദ്ദേഹത്തെ കാണാനായില്ലെന്നുമാണ് ഉര്‍വശി അഭിമുഖത്തില്‍ പറഞ്ഞത്. ഇത് ചര്‍ച്ചയായതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരണവുമായി പന്തും രംഗത്തെത്തി. ‘വാര്‍ത്തകളില്‍ ഇടം പിടിക്കാനായി ആളുകള്‍ നുണ പറയുന്നതു കാണുമ്പോള്‍ തമാശ തോന്നുന്നു. കേവലം പ്രശസ്തിക്കുവേണ്ടിയാണിത്. പേരിനും പ്രശസ്തിക്കും വേണ്ടി ആളുകള്‍ ദാഹിക്കുന്നതു കാണുമ്പോള്‍ സങ്കടം തോന്നുന്നു. ദൈവം അവരെ അനുഗ്രഹിക്കട്ടെ’- ഇന്‍സ്റ്റാ സ്റ്റോറിയില്‍ പന്ത് കുറിച്ചു. ‘എന്നെ വെറുതേ വിടൂ സഹോദരി, നുണ പറയുന്നതിന് ഒരു പരിധിയുണ്ട്’ എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളും ഈ കുറിപ്പിനൊപ്പമുണ്ട്. എന്നാല്‍ പിന്നീട് ഈ ഇന്‍സ്റ്റാ സ്റ്റോറി പന്ത് ഡിലീറ്റ് ചെയ്തു. കാലം മാറി കഥമാറി അത്രേയേയുള്ളു കാര്യം FC