നടന് റിസബാവ അന്തരിച്ചു, മനോഹരവില്ലന്റെ മരണം വിശ്വസിക്കാതെ മലയാള സിനിമ
ഒറ്റസിനിമയിലൂടെ മലയാളം ഏറ്റെടുത്തനടനാണ് റിസബാവ, സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടൊരുക്കിയ ഇന്‍ ഹരിഹര്നഗറിലായിരുന്നു ജോണ്‍ ഹോനായ് എന്നാസുന്ദരവില്ലന്റെ അവതാരപദവി, അവിടെത്തുടങ്ങിയ താരത്തിന് പിന്നെ മലയാളം സമ്മാനിച്ചത് ഒട്ടനവധി സിനിമകളും, അതിലൂടെ വന്‍ ആരാധകനിരയെയും… അത്തരത്തിലൊരു നടന്റെ മരണവിവരമെങ്ങനെ ഉള്ക്കൊള്ളണമെന്നറിയാതെ വിഷമിക്കുകയാണ് സിനിമാരംഗത്തുള്ളവരും ആരാധകരും, വൃക്കരോഗത്തിന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയാണ് നിര്യാണം 55 വയസായിരുന്നു . 2010 ല്‍ ഡബ്ബിങ്ങിന് (കര്‍മയോഗി) സംസ്ഥാനപുരസ്കാരം നേടി. സിദ്ദീഖും ലാലും സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹൊനായി എന്ന കഥാപാത്രത്തിലൂടെയാണ് റിസബാവ സിനിമയില്‍ ചുവടുറപ്പിച്ചത്. പിന്നീട് നായകനായും വില്ലനായും സിനിമയില്‍ അദ്ദേഹം നിറഞ്ഞു. 120ലേറെ സിനിമകളിലും ഒട്ടേറെ സീരിയലുകളിലും വേഷമിട്ടു.കൊച്ചിയില്‍ ആദ്യകാലത്തെ നാടകചലച്ചിത്ര നടനും ഗായകനും സംഘാടകനുമായ ശ്യാമള്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇസ്മയിലിന്റെ മകനായ റിസബാവയ്ക്ക് ചെറുപ്പംമുതല്‍ നാടകത്തോട് കടുത്ത പ്രണയമായിരുന്നു. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തീ വെളിച്ചമാണ് എന്ന നാടകത്തിലൂടെ അഭിനയത്തിന്റെ ലോകത്തേക്ക് കടന്നുവന്ന റിസബാവ കഴിഞ്ഞ 40 വര്‍ഷമായി അഭിനയരംഗത്തുണ്ട്. നാടകത്തിലും സിനിമയിലും സീരിയലുകളിലുമായി നൂറുകണക്കിന് കഥാപാത്രങ്ങള്‍. വിഷുപക്ഷിയാണ് ആദ്യ ചിത്രം. എന്നാല്‍ ഇത് പുറത്തിറങ്ങിയില്ല. 1990-ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വ്വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 90ല്‍ തന്നെ പുറത്തിറങ്ങിയ സിദ്ദിഖ്- ലാല്‍ ചിത്രം ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായ് എന്ന വില്ലന്‍ .വേഷത്തിലൂടെയാണ്. ടെലിവിഷന്‍ പരമ്പരകളിലും റിസബാവ സജീവമായിരുന്നു. ഡബ്ബിങ്ങ് രംഗത്തും ശ്രദ്ധേയനായിരുന്നു. ഡോക്ടര്‍ പശുപതി, ആനവാല് മോതിരം, ബന്ധുക്കള്‍ ശത്രുക്കള്‍, കാബൂളിവാല, ഡോക്ടറാണ്, അനിയന് ബാവ ചേട്ടന് ബാവ ഊമപെണ്ണിന് ഉരിയാടാ പയ്യന്, പോക്കിരി രാജ, സിംഹാസനം തടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. മമ്മൂട്ടി ചിത്രം വണ്ണിലാണ് ഒടുവില്‍ വേഷമിട്ടത്. ചൊവ്വാഴ്ച്ച രാവിലെ 7 മണിമുതല്‍ മട്ടാഞ്ചേരി കപ്പലണ്ടി മുക്കിലുള്ള റിസബാവയുടെ വീടായ ‘ഷാദിമഹലില്‍’ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ചെമ്പിട്ട പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കാനാണ് ബന്ധുക്കള്‍ ആലോചിക്കുന്നത്. ചമയങ്ങളില്ലാതെ ലോകത്തേക്ക് അദ്ദേഹവും യാത്രതിരിച്ചു റിസബാവക്കു പ്രണാമങ്ങളര്പ്പിച്ചുകൊണ്ടു ഞങ്ങളും FC