കലാഭവന്‍ മണിയുടെ സഹോദരനെയും അപമാനിച്ചു-അധികാരികളുടെ കരണത്തടിക്കണം.
വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്കേ രക്ഷയുള്ളൂ.എന്ന കാലം ഇനിയും കഴിഞ്ഞിട്ടില്ല എന്നറിയുമ്പോള്‍ നാണം കെട്ട് തല കുനിക്കേണ്ടി വരുന്നു.അതും കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ എന്നതാണ്
കൂടുതല്‍ അപമാനം.
പലതവണ പലരും അപമാനിച്ച മലയാളികളുടെ പ്രിയപ്പെട്ട കലാകാരനായിരുന്നു കലാഭവന്‍ മണി.ഇല്ലായ്മയില്‍ നിന്ന് ഉയരങ്ങള്‍ താണ്ടിയ അദ്ദേഹത്തെ പല രീതിയില്‍ അപമാനിച്ചു.മികച്ച നടനുള്ള പുരസ്കാരം കൊടുക്കാതെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ് നായിക നടി.കൂടാതെ പല ഉന്നത ഉദ്ദ്യോഗസ്ഥര്‍.
ഇപ്പോഴിതാ മണിയുടെ സഹോദരനും നര്‍ത്തകനുമായ RLV രാമകൃഷ്ണനും തനിക്ക് കേരള നാടക അക്കാദമിയുടെ തലപ്പത്തിരിക്കുന്ന തലതിരിഞ്ഞവരില് നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നു.
രാമകൃഷ്ണന്റെ കുറിപ്പിങ്ങനെ.ശരിക്കും ഉറക്കമില്ലാത്ത രാത്രിയായിരുന്നു ഇന്നലെ.സംഗീത നാടക അക്കാദമി സെക്രട്ടറി പറഞ്ഞ വാക്കുകള്‍ എന്റെ ഹൃദയത്തെ വല്ലാതെ പിടിച്ചുലച്ചു.കേവലമായ ഒരു ഓണ്‍ലൈന്‍ നൃത്തപരിപാടിക്കായി അപേക്ഷ സമര്‍പ്പിച്ച എനിക്ക് കേള്‍ക്കേണ്ടി വന്ന വാക്കുകള്‍ കര്ണ്ണബേധമായിരുന്നു.അയാളുടെ വാക്കുകളിങ്ങനെ-കേരള സംഗീത നാടക അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷമായി മികച്ചതാണ്.രാമകൃഷ്ണന് കളിക്കാന്‍ അവസരം തരികയാണെങ്കില്‍ ധാരാളം വിമര്ശമങ്ങളുണ്ടാകും.ഞങ്ങള്‍ അന്തിവരെ വെള്ളം
കോരിയിട്ട് അവസാനം കുടം ഉടക്കണ്ടല്ലൊ?
എനിക്കവസരം തരികയാണെങ്കില്‍ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും എന്നുള്ളതായിരുന്നു സെക്രട്ടറി പറഞ്ഞതായി ചെയര്‍പേഴ്സണ്‍ പറഞ്ഞു.ഈ ഒരു കാര്യം എന്നിലെ കലാകാരനെ ഏറെ വേദനിപ്പിച്ചു.35 വര്‍ഷത്തിലധികമായി ഞാന്‍ ചിലങ്ക
കെട്ടാന്‍ തുടങ്ങിയിട്ട്.കൂലിപ്പണിക്കാരായ അച്ഛനും അമ്മക്കും ഒരു ചിലങ്ക വാങ്ങിത്തരാന്‍ കഴിവില്ലായിരുന്നു.കഷ്ടപ്പെട്ട് ഞാനത് മേടിച്ചു.ബിരുദങ്ങള്‍ നേടിയും ഡോക്ടറേറ്റ് നേടിയും ഞാനും മുന്നോട്ട് തന്നെയാണ് പോകുന്നത്.
തന്നോട് കാട്ടിയ അനീതി ലിംഗവിവേചനമല്ലെന്നും തനിക്ക് നേരെ ഉയര്‍ന്നത് ജാതി വിവേചനമാണെന്നും RLVരാമകൃഷ്ണന് കുറിക്കുന്നു.K.P.A.C. ലളിതചേച്ചി പറഞ്ഞിട്ടാണ് വന്നതെന്നറിയിച്ചിട്ട് പോലും സെക്രട്ടറി തന്നെ കാണാന്‍ കൂട്ടാക്കിയില്ലെന്നും RLV രാമകൃഷ്ണന് വിലപിക്കുന്നു.ഒന്നര മണിക്കൂര്‍ K.P.A.C.ലളിത തനിക്ക് വേണ്ടി സംസാരിച്ചപ്പോഴും സെക്രട്ടറിയുടെ മറുപടി രാമകൃഷ്ണന് നൃത്തം ചെയ്യാന്‍ അവസരം നല്കിയാല് ധാരാളം വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരും എന്നാണത്രേ രാഷ്ട്രീയക്കാര്‍ ഉന്നത സ്ഥാനത്ത് കഴിവില്ലാത്ത ഇത്തരം നാറികളെ തിരുകി കറ്റിയാല് ഇതല്ല ഇതിലും വലുത് സംഭവിക്കും.ഭരിക്കുന്നവന് അന്തനായി അഭിനയിക്കേണ്ടി വരും.അധികാരസ്ഥാനം കിട്ടിയവന് കലയെ കൊന്നൊടുക്കും.അടുത്ത
ഭരണത്തില്‍ ചുവന്ന വസ്ത്രം മാറി വെള്ള വസ്ത്രം ധരിക്കുന്ന പിശാചുക്കള്‍ വരും.എന്തിനെന്നോ ഇതുപോലുള്ള പാവം കലാകാരന്മാരെ കൊന്ന് കൊലവിളിക്കാന്‍.കടുത്ത വാക്കുകള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക.
കലയെയും കലാകാരനെയും എന്നും സ്നേഹിക്കുന്നത് കൊണ്ടാണ്.
ഫിലീം കോര്‍ട്ട്.