സീരിയല്‍ നടി ചാരു കരയുകയാണ് മറ്റു നിവര്‍ത്തിയില്ല.. ഭര്‍ത്താവില്ല മക്കളുണ്ട് ആരും വീട് വാടകക്ക് നല്‍കുന്നില്ല…
ക്രൂരമായ പെരുമാറ്റം തനിക്കെതിരെ വന്നാല്‍ ആരും കരഞ്ഞുപോകും, ഭര്‍ത്താവ് കൂടെയില്ലാത്തതിനാലും സിംഗിള്‍ മദറായതിനാലും വാടകയ്കക്ക് ആരും വീട് തരാന്‍ തയ്യാറാകുന്നില്ലെന്ന് പറഞ്ഞ് കരയുന്ന വീഡിയോ ചാരു തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ഹിന്ദി സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ചാരു അസോപ ബോളിവുഡ് നടി സുസ്മിത സെന്നിന്റെ സഹോദരന്റെ മുന്‍ ഭാര്യയുമാണ്. വീഡിയോയ്ക്കൊപ്പം തന്റെ നിലവിലെ അവസ്ഥ വിവരിച്ചുകൊണ്ടുളള കുറിപ്പും ചാരു പങ്കുവച്ചു.
‘നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ എന്തുചെയ്യുന്നു എന്നുളളതിന് യാതൊരു പ്രസക്തിയുമില്ല. സ്ത്രീകള്‍ എന്തൊക്കെ ചെയ്താലും സമൂഹത്തിന്റെ ചിന്താഗതി മാറ്റാനും കഴിയില്ല. ഇന്നും ഒരു പെണ്ണിന്റെ കൂടെ ഒരാണിന്റെ പേരില്ലെങ്കില്‍ അവള്‍ക്ക് വീടുപോലും ലഭിക്കാത്ത സ്ഥിതിയാണ്. നമ്മുടെ രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ ഏറെ പരിതാപകരമാണ്. സ്ത്രീകള്‍ക്ക് വീട് തരാന്‍ മടിക്കുന്ന ഇവരാകട്ടെ പുറത്തിറങ്ങി സ്ത്രീശാക്തീകരണത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും ചെയ്യുന്നു. ഇന്ന് എനിക്ക് വാടകവീട് നിഷേധിക്കപ്പെട്ടത് ഞാനൊരു സിംഗിള്‍ മദറായതുകൊണ്ടും ഞാന്‍ ഭര്‍ത്താവ് കൂടെയില്ലാത്ത സ്ത്രീയായതിനാലുമാണ്.
സ്ത്രീകളെ ആരാധിക്കുന്ന രാജ്യത്തെ സ്ത്രീകളുടെ അവസ്ഥയാണിതെന്ന് ചാരു പറയുന്നു ഈ വര്‍ഷം ആദ്യമാണ് ചാരു അസോപയും സുസ്മിത സെന്നിന്റെ സഹോദരന് രാജീവ് സെന്നും വേര്‍പിരിഞ്ഞത്. FC