പെണ്ണ് എന്ന വാക്കിനര്‍ത്ഥം കാമം എന്നല്ല-നടി സാധിക.ഉള്ളിലുള്ളതെല്ലാം.
മോഡലിങ് രംഗത്തും സീരിയലിലും തിളങ്ങി നില്ക്കുന്ന താരമാണ് സാധിക വേണുഗോപാല്‍.രാധിക എന്നായിരുന്നു യഥാര്‍ത്ഥ പേര്.ഭാഗ്യമുള്ള പേരായത് കൊണ്ടാകാം സാധികയായത്.സംവിധായകന് വേണുഗോപാലിന്റെ മകളായ സാധിക കോഴിക്കോട് സ്വദേശിനിയാണ്.കോഴിക്കോട് മാനാരി ബിബിനാണ് സാധികയെ വിവാഹം കഴിച്ചിരിക്കുന്നത്.
2009ല്‍ ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട്,MLA മണി പത്താം ക്ലാസ്സും ഗുസ്തിയും,കലികാലം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലും പട്ട് സാരി,അതെ കാരണത്താല്‍ എന്ന ടെലി സീരിയലുകളിലും സാധിക അഭിനയിച്ചിട്ടുണ്ട്.പറഞ്ഞ് വരുന്നത് അവരുടെ ശക്തമായ ഭാഷയിലുള്ള ഒരു സന്ദേശമാണ്.
പെണ്ണിന്റെ കാല് കണ്ടാല്‍ കുഴപ്പം,പൊക്കിള്‍ കണ്ടാല്‍ കുഴപ്പം,വയറ് കണ്ടാല്‍ കുഴപ്പം സത്യത്തില്‍ ഇതെല്ലാം ആരുടെ കുഴപ്പമാണ്.ഇതൊന്നും കണ്ടാല്‍ ഒരു കുഴപ്പവുമില്ലാത്ത നട്ടെല്ലുള്ള നല്ല അസ്സല് ആണ് കുട്ടികളുണ്ട് ഈ നാട്ടില്‍.അപ്പോള്‍ ഇതൊന്നും ആണിന്റെയും പെണ്ണിന്റെയും കുഴപ്പമല്ല.വികാരം മനുഷ്യ
സഹജമാണ്.അത് നിയന്ത്രിക്കാന്‍ കഴിവില്ലാത്തത് ആ
വ്യക്തിയുടെ പ്രശ്നമാണ്.
നടി അനശ്വരയുടെ ട്രൗസര്‍ ഫോട്ടോ വിവാദത്തില്‍
പങ്ക് ചേര്‍ന്ന് ചില നടിമാര്‍ നടത്തിയ കാല് പ്രദര്‍ശനത്തിനിടെ തന്നെ അപമാനിച്ചവനെ പൊളിച്ചടക്കുകയായിരുന്നു സാധിക.
ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല കമന്റും ശരീരഭാഗങ്ങളുടെ നഗ്ന ചിത്രവും അയച്ച ആളുടെ ഫോട്ടോ സഹിതമാണ് സാധിക ഇതുകൂടി കുറിച്ചത്.ഇതുപോലുള്ള ജന്മങ്ങളാണ് ആണിന് ശാപം.നട്ടെല്ലിന്റെ ഭാഗത്ത് റബ്ബര്‍ വച്ച് പിടിപ്പിച്ച പെറ്റമ്മമാര്ക്ക് പോലും മന:സമാധാനം കൊടുക്കാത്ത വര്‍ഗ്ഗങ്ങള്‍.പെണ്ണ് എന്ന വാക്കിന് കാമം എന്ന് മാത്രം അറിയാവുന്ന പാഴ് ജന്മങ്ങള് ഒത്തിരി വേണ്ട ഇതുപോലെ കുറച്ച് മതിയെന്നും സാധിക പറയുന്നു.അതെ സാധിക എന്ത് ചെയ്യും ഇനിയാരും നന്നാകില്ല.
ഫിലീം കോര്‍ട്ട്.