സായി പല്ലവി തൂങ്ങിയാടി-മുമ്പ് അമലപോളും ഇങ്ങനെ…..
ആ ഇളം പുഞ്ചിരിയിലാണ് താര സുന്ദരിയെ ആരാധകര്‍ നെഞ്ചിനകത്ത് കുടിയിരുത്തിയത്.പ്രേമം എന്ന ചിത്രത്തിലെ മലര് മിസ്സിനെ കേരളം മലയാളികള്‍ ഒരിക്കലും മറക്കില്ല.യൂടൂബില്‍ അവര്‍ കളിച്ച ഡാന്‍സാണ് തകര്‍ക്കാന്‍ കഴിയാത്ത റിക്കാര്‍ഡായി നിലനില്‍ക്കുന്നത്. മാരി ടൂവിലെ റൗഡി ബേബിയെന്ന ഗാനത്തില്‍ സായി പല്ലവിയും ധനുഷും ആടിതിമിര്‍ക്കുകയായിരുന്നു.
മലയാളം തെലുങ്ക് തമിഴ് കന്നട ഭാഷകളിലെല്ലാം ഒറ്റ ചിത്രം അഭിനയിക്കുകയും താര പദവി നേടുകയും ചെയ്യാന്‍ ഭാഗ്യം കിട്ടിയ നടിയാണ് സായ് പല്ലവി. ഡോക്ടര്‍ കൂടിയായ നടിക്ക് അഭിനയം ഹോബിയാണ്. വരുമാന മാര്‍ഗ്ഗമോ ജീവിക്കാനുള്ള കച്ചിത്തുരുമ്പോ
അല്ല.അതുകൊണ്ട് തന്നെ കുറച്ചഹങ്കാരം സായിക്കുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.
സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് കവിഞ്ഞ് നില്ക്കുന്ന താരമൊന്നുമല്ല സായ്.എന്നാല്‍ ഇടക്കിടെ സന്ദര്‍ശനം നടത്താറുമുണ്ട്.ആരാധകരത് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയാണ് പതിവ്.
ഏറ്റവും പുതിയതായി ഇന്‍സ്റ്റഗ്രാമില്‍ സായ് ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഏതോ അരുവിയുടെ അടുത്ത് ചെന്ന് കാട്ടുവള്ളിയില്‍ മൗഗ്ലിയെ പോലെ തൂങ്ങിയാടുകയാണ്.അതിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് കൊണ്ട് അവര്‍ കുറിച്ചതിങ്ങനെയാണ്.ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കുകയായിരുന്നു താനെന്ന്.
എന്തായാലും സായ് ആയത് കൊണ്ട് വള്ളിയിലാട്ടവും ജനങ്ങള്‍ കേറി പിടിച്ചിട്ടുണ്ട്.വല്ലപ്പോഴും കിട്ടുന്നതല്ലെ ആഘോഷിക്കുക.മുമ്പ് ഇതുപോലെ അമലയും വള്ളിയിലാടിയിരുന്നു.
ഫിലീം കോര്‍ട്ട്.