സെയ്ഫ് കരീന ദമ്പതികള്‍ക്ക് രണ്ടാമത്തെ കുഞ്ഞ്- ആദ്യ ഭാര്യയിലും നടന് രണ്ട്.
കരീന കപൂര്‍ തയ്യാറാണെങ്കില്‍ ഇനിയും-എന്നാണ്
സെയ്ഫ് അലി ഖാന് പറയുന്നത.ആദ്യ ഭാര്യയെയും
രണ്ട് മക്കളെയും ഉപേക്ഷിച്ചാണ് ബോളിവുഡ് താരം
സെയ്ഫ് അലി ഖാന് 2012ല്‍ കരീന കപൂറിനെ വിവാഹം കഴിച്ചത്.അമൃത സിംങായിരുന്നു ആദ്യ ഭാര്യ.
1991ല്‍ വിവാഹിതരായ ഈ ദമ്പതികള്‍ക്ക് സറ അലിഖാന്,ഇബ്രാഹിം അലിഖാന് എന്നീ രണ്ടു മക്കളുമുണ്ടായിരുന്നു.
2004ല്‍ അമൃതയുമായി വേര്‍പിരിഞ്ഞ സെയ്ഫ് കരീനയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു.ഈ ബന്ധത്തില്‍ താരദമ്പതികള്ക്ക്ഒരു മകനുണ്ട്.തൈമൂര്‍ എന്നും മാധ്യമങ്ങള്‍ക്ക് പ്രിയങ്കരനായിട്ടുള്ള തൈമൂറിന്റെ സംരക്ഷണ ചുമതലയുള്ള ആയക്ക് മാസം ഒന്നര ലക്ഷം ശബളമുള്ളതും
വാര്‍ത്തയായിരുന്നു.അത് മാത്രമല്ല തൈമൂര്‍ മാധ്യമ
പ്രവര്‍ത്തകരോട് വളരെ മാന്യമായ പെരുമാറ്റവുമാണെന്നുള്ളത് ബോളിവുഡ് പാപരാസികള്ക്ക് ഇരട്ടിമധുരമാണ്.
അവര്‍ തരുന്ന അടുത്ത വാര്‍ത്ത തൈമൂറിന് ഒരു കളി
കൂട്ടുകാരന് അല്ലെങ്കില്‍ കളിക്കൂട്ടുകാരി കൂടി വരുന്നു
എന്നാണ്.സെയ്ഫ് കരീനയെ വീണ്ടും ഗര്ഭിണിയാക്കിയിരിക്കുന്നു.2016ലായിരുന്നു തൈമൂര്‍ ജനിച്ചത്.ഇനി 2021ല്‍ അടുത്ത കുഞ്ഞ് കൂടി എത്തുമെന്നാണ് ഇരുവരും പറയുന്നത്.
കൊവിഡിന്റെ സഹവാസം മൂന്നുള്ളത് നാലാക്കി മാറ്റി.തൈമൂര്‍,സെയ്ഫ്,കരീന അടുത്തത്………
ഫിലീം കോര്‍ട്ട്.