ഗുരുതരമായ രോഗം നടി സമാന്ത അമേരിക്കയില്‍ ചികിത്സക്ക്… ആരാധകര്‍ക്കും നിരാശ.. പ്രാര്‍ഥന…..
ശരീരത്തിന് താങ്ങാന്‍ കഴിയുന്നതിലും ചൂട് തട്ടിയപ്പോള്‍ അതിങ്ങനെയായി, ഗുരുതരമായ ചര്‍മരോഗങ്ങള്‍ അലട്ടിയതിനെത്തുടര്‍ന്ന് നടി സമാന്ത യുഎസിലേക്കു പോകുന്നുവെന്ന് റിപ്പോര്‍ട്ട്. സൂര്യപ്രകാശം ഏല്ക്കുന്നതു മൂലമുള്ള അലര്‍ജിയാണ് നടിയെ അലട്ടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം നടി കുറച്ചുനാളുകളായി പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെടുന്നില്ലായിരുന്നു. ഷൂട്ടിങ് തുടങ്ങിയ പല സിനിമകളും നീട്ടിവയ്ക്കുകയും ചെയ്തു. രണ്ട് ആഴ്ചയായി സമൂഹമാധ്യമങ്ങളിലും നടി സജീവമല്ല. ചികിത്സ കഴിഞ്ഞ് എപ്പോഴാണ് തിരിച്ചെത്തുന്നതെന്ന വിവരം പുറത്തുവന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സമാന്തയുടെ ഭാഗത്തു നിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഓഗസ്റ്റില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന സമാന്തയുടെ ആക്ഷന്‍ ത്രില്ലര്‍ യശോദയുടെ റിലീസ് നിര്‍മ്മാതാക്കള്‍ നീട്ടിവച്ചിരുന്നു. പ്രമോഷന് പരിപാടികളില്‍ നടിക്ക് പങ്കെടുക്കാന്‍ സാധിക്കാത്തതിനാലാണ് ഇതെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മലയാള നടന് ദേവ് മോഹന്‍ അഭിനയിക്കുന്ന ശാകുന്തളം ആണ് സമാന്തയുടെ മറ്റൊരു പ്രോജക്ട്. ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങിയ സിനിമയും ഇപ്പോള്‍ പാതിയില്‍ നിലച്ച അവസ്ഥയാണ്. താരസുന്ദരിക്ക് നേരിട്ട ഈ അസുഖത്തില്‍ ആരാധകരും ദുഃഖിതരാണ് പ്രാര്‍ത്ഥനയിലാണ് .FC