അമലക്ക് പിന്നാലെ നടി സാമന്തയും പഴനിയില്‍.. വേലുമായി മുരുകന് തുണ….
കഴിഞ്ഞ ദിവസം പഴനിയില്‍ കുടുംബസമേതം എത്തിയ അമലാപോളിനെ കണ്ട് ഭക്തര്‍ അന്തിച്ചുനിന്നത് വാര്‍ത്തയായിരുന്നു ആ വഴിയിലൂടെയിതാ സാമന്തയും എത്തിയിരിക്കുന്നു പഴനിയില്‍, നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് സാമന്ത. ഈയിടെ മയോസിറ്റിസ് എന്ന രോഗം ബാധിച്ചെന്നും അതില്‍ നിന്ന് മുക്തയായി വരികയാണെന്നുമുള്ള താരത്തിന്റെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു.
പുതിയ ചിത്രങ്ങളും വെബ്സീരീസുകളുമൊക്കെയായി അഭിനയ രംഗത്ത് വീണ്ടും സജീവമാകാനൊരുങ്ങവേ തമിഴ്നാട്ടിലെ പ്രസിദ്ധമായ പഴനി ക്ഷേത്രം സന്ദര്ശിച്ചിരിക്കുകയാണവര്. തിങ്കളാഴ്ചയാണ് സാമന്ത പഴനിയിലെത്തിയത്. 96, ജാനു എന്നീ ചിത്രങ്ങളുടെ സംവിധായകനായ പ്രേംകുമാറും സാമന്തയ്ക്കൊപ്പമുണ്ടായിരുന്നു.
ക്ഷേത്രത്തിലേക്കുള്ള 600 പടികളും അവര്‍ നടന്നുകയറി. കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. ദര്‍ശനത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ശാകുന്തളമാണ് സാമന്തയുടേതായി പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്ന ചിത്രം. ദേവ് മോഹന്‍ ആണ് നായകന്. കാളിദാസ ശാകുന്തളത്തെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രം പാന്‍ ഇന്ത്യന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ഏപ്രില്‍ 14-നാണ് ചിത്രം തിയേറ്ററുകളിലെത്തുക, എല്ലാവര്ക്കും തുണ മുരുകന്. FC