സംയുക്ത മേനോന് സാരിയില്‍ സൂപ്പര്‍ മലയാളം വിട്ടവര്‍ പോയിട്ടില്ല തിരക്കാണ് ……
അരങ്ങേറ്റം തീവണ്ടി എന്ന സിനിമയില്‍ ആ ഒറ്റ സിനിമയില്‍ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി സംയുക്ത മേനോന്. ഒരു യമണ്ടന്‍ പ്രണയകഥ പോലെ പിന്നീട് നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ച് തിളങ്ങി നില്ക്കുന്ന സംയുക്ത ഇപ്പോഴിതാ തെലുങ്കിലും ആദ്യമായി അഭിനയിച്ചിരിക്കുകയാണ്. അതും തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ പവന് കല്യാണ്‍ നായകനായി അഭിനയിക്കുന്ന ഭീംല നായകിലാണ് സംയുക്ത അഭിനയിച്ചത്.
അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്ക് ചിത്രമാണ് ഭീംല നായക്. സിനിമ ഗംഭീര കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. സംയുക്തയുടെ തെലുങ്ക് അരങ്ങേറ്റം അതുകൊണ്ട് തന്നെ മോശമായതുമില്ല. സിനിമയുടെ പ്രീ റിലീസ് ചടങ്ങില്‍ പവന് കല്യാണ്‍ ആരാധകരുടെ കൈയടി നേടിയ ഒരു പ്രസംഗം അതും തെലുങ്കില്‍ സംയുക്ത നടത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സാരിയില്‍ അതിസുന്ദരിയായിട്ടാണ് ആ ചടങ്ങില്‍ സംയുക്ത എത്തിയിരുന്നത്. ഇപ്പോഴിതാ അതിന്റെ ചിത്രങ്ങള്‍ സംയുക്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ചിത്രങ്ങള്‍ക്ക് താഴെ ഇപ്പോള്‍ തെലുങ്ക് ആരാധകരുടെ കമന്റുകളാണ് കൂടുതല്‍ ഉള്ളത്. സിനിമയില്‍ റാണ ദഗ്ഗുബാട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയുടെ റോളിലാണ് സംയുക്ത അഭിനയിച്ചത്. പൃഥ്വിരാജ് നായകനാകുന്ന കടുവ, ധനുഷിന്റെ നായികയായി വാത്തി തുടങ്ങിയ സിനിമകളിലാണ് ഇപ്പോള്‍ സംയുക്ത അഭിനയിക്കുന്നത്.
മലയാളത്തില്‍ സംയുക്തയുടെ അവസാനം പുറത്തിറങ്ങിയ സിനിമ എറിഡായാണ്. ഒ.ടി.ടി റിലീസായി ഇറങ്ങിയ ചിത്രം അത്ര നല്ല അഭിപ്രായമായിരുന്നില്ല നേടിയിരുന്നത്. വെള്ളം, ആണും പെണ്ണും തുടങ്ങിയ സിനിമകളിലെ സംയുക്തയുടെ കഥാപാത്രങ്ങള്‍ക്ക് മികച്ച അഭിപ്രായവും ലഭിച്ചിരുന്നു. സംയുക്ത എല്ലാ ഭാഷകളും കീഴടക്കുക FC