മൗനരാഗം സീരിയലിലെ ഊമയായ കല്ല്യാണിക്ക് കല്ല്യാണം,അണിഞ്ഞൊരുങ്ങി ദേവതയായി
വീട്ടമ്മമാരുടെ ഇഷ്ട പരമ്പരകളിലൊന്നാണ് മൗനരാഗം.വീട്ടമ്മമാര്‍ക്ക് മാത്രമല്ല വേണമെങ്കില്‍ കുടുംബ പ്രേക്ഷകരുടെ എന്ന് വേണമെങ്കിലും മൗനരാഗത്തെപറ്റി പറയാം.ഇതില്‍ കല്ല്യാണിയെ അവതരിപ്പിക്കുന്നത് ഐശ്വര്യ റംസായി ആണ്.താര സുന്ദരി മലയാളത്തില്‍ അഭിനയിക്കാന്‍ അതിഥി ആയാണ് എത്തിയിരിക്കുന്നത്.സ്വദേശം തമിഴ് നാടാണ്.മലയാളത്തില്‍ മാത്രമല്ല തമിഴിലും സീരിയലുകളില്‍ അഭിനയിക്കുന്ന ഐശ്വര്യ പരസ്യ ചിത്രങ്ങളിലെ മോഡല്‍ കൂടിയാണ്.ഐശ്വര്യ കല്ല്യാണിയായ ഊമയെ വളരെ ഭംഗിയയാണ് അവതരിപ്പിക്കുന്നത്.കല്ല്യാണിയും കിരണും തകര്‍ക്കുകയാണ് .വേര്‍പിരിഞ്ഞിരിക്കുന്ന കല്ല്യാണിയെ അവള് അറിയാതെ സംരക്ഷിക്കുന്ന രീതിയിലാണ് കഥയുടെ പ്രയാണം.
സീരിയല്‍ റേറ്റിങിലെ മുന്‍പന്തിയില്‍ നില്ക്കുന്ന മൗനരാഗത്തിലെ നായിക ഐശ്വര്യ എന്‍ഗേജ്മെന്റ് ചിത്രങ്ങള്‍ എന്ന് പറഞ്ഞ് ചമഞ്ഞൊരുങ്ങി നില്ക്കുന്ന കുറച്ചു ഫോട്ടോ പോസ്റ്റ് ചെയ്തു.ആരാധകര്‍ നിരവധി ഉളളത് കൊണ്ട് മണിക്കുറുകള്‍ കൊണ്ട് സംഭവം വൈറലായി.പലരും വിവാഹ ആശംസകള്‍ നേര്‍ന്നു.ചിലര്‍ ഞെട്ടല്‍ രേഖപ്പെടുത്തി.അങ്ങനെ കാര്യങ്ങള്‍ കൊഴുക്കുന്നതിനിടെ വീണ്ടും എത്തി ഐശ്വര്യ പറഞ്ഞു എന്റെ വിവാഹ നിശ്ചയമല്ല സഹോദരിയുടേതാണ് എന്ന്.എന്തായാലും കുറച്ചു മണിക്കൂര്‍ ത്രില്ലടിപ്പിച്ചാണ് ഐശ്വര്യ സത്യം പറഞ്ഞത്.പിന്നാലെ സഹോദരിക്കായി മാറി ആശംസകളെല്ലാം.ഐശ്വര്യയ്ക്കും വയസ് 26 ആയി ഉടന്‍ വിവാഹം പ്രതീക്ഷിക്കാം.