ആരെയും വിശ്വസിക്കരുത്.. ഞാനെല്ലാം നിര്‍ത്തി.. ഇനി അഭിനയവും നൃത്തവുമില്ല സീരിയല്‍ നടി അമേയ…
നടി അമേയ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. താന്‍ അഭിനയത്തില്‍ നിന്നും നൃത്തത്തില്‍ നിന്നും വിട്ടു നില്ക്കുന്നു എന്നാണ് അമേയ പറയുന്നത്. ചില ശാരീരിക ബുദ്ധിമുട്ടുകളും മാനസികമായ ബുദ്ധിമുട്ടുകളുമായപ്പോള് ഒന്നും മുന്നോട്ട് കൊണ്ടു പോകുവാന്‍ സാധിക്കുന്നില്ല എന്നും അതിനാല്‍ അഭിനയം, നൃത്തം എന്നിവ താല്കാലികമായി ഉപേക്ഷിക്കുന്നു എന്നും അമേയ കുറിച്ചു. ‘3വര്‍ഷം മുന്‍പ് ഇത്തരത്തില്‍ ഒരു ക്യാപ്ഷന്‍ എഴുതിയപ്പോള്‍ അന്ന് മനസ്സിന്റെ ആത്മധൈര്യം വേഗത്തില്‍ തിരിച്ചു പിടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതുപോലൊരു സാഹചര്യം വീണ്ടും നേരിടേണ്ടി വന്നപ്പോള്‍ ആത്മവിശ്വാസ കുറവ് നേരിടുന്നു. എല്ലാം എപ്പോഴും നമ്മുടെ കൈക്കുള്ളില്‍ ഭദ്രമായി നില നില്‍ക്കില്ലെന്ന് കാലം പഠിപ്പിച്ച് തരുന്നപോലെ. അല്ലെങ്കിലും ഈ ഭൂമിയില്‍ ഒന്നും ശ്വാശ്വതമല്ലല്ലോ, സ്ഥിരത ഇല്ലാത്ത ഈ ലോകത്ത് ആരെയും, ഒന്നിനെയും അന്ധമായി വിശ്വസിക്കരുത് അവ നമുക്കേല്പ്പിക്കുന്ന ആഘാതം വളരെ വലുതാണ്.
വിശ്വാസത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്നവര്‍ ഏറെയും മനുഷ്യത്തോലിട്ട ചെന്നായ്ക്കളാണ്. യാതൊരു മാനുഷിക പരിഗണനയും അവരില്‍ നിന്നും പ്രതീക്ഷിക്കരുത്. എത്രത്തോളം പ്രിയപ്പെട്ടവര്‍ ആയാലും എത്ര വലിയ വിശ്വാസങ്ങളെയും തകര്‍ത്തെറിയാന്‍ ബ്ലോക്ക് എന്ന ഒറ്റ വാക്കുകൊണ്ട് ഇന്ന് സാധിക്കുന്നു. ഒരു മനുഷ്യന് നല്കിയ വിശ്വസം, പ്രതീക്ഷ എല്ലാം അവിടം കൊണ്ട് തീരുന്നു ഇന്ന് എല്ലാ ബന്ധങ്ങളും. ചിലപ്പോഴൊക്കെ ജീവിതം ഒരു മെഴുകുതിരി പോലെയാണ് ഉരുകി ഒലിക്കുമ്പോഴും നമ്മളെ ചുറ്റി നില്‍ക്കുന്നവര്‍ക്ക് അത് പ്രകാശം നല്കാന് ശ്രമിച്ചു കൊണ്ടേയിരിക്കും, എങ്കിലും എല്ലാം അറിഞ്ഞുകൊണ്ട് വഞ്ചിച്ചവരെ അങ്ങ് മറന്നേക്കണം. FC