21 വര്‍ഷത്തെ കാത്തിരിപ്പ്.. നടന് രജനികാന്തിന്റെ വീട്ടില്‍ പോയി സഞ്ജു സാംസണ്.. അഭിമാന നിമിഷം….
ഭാഷക്കതീതമായി ആരും സ്നേഹിക്കുന്ന നടനാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് അദ്ദേഹത്തിന്റെ പ്രത്യേക ക്ഷണപ്രകാരം വീട്ടിലെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരവും മലയാളികളുടെ സ്വന്തവുമായ സഞ്ജു സാംസണ്, സാധാരണക്കാര്‍ മാത്രമല്ല പല മേഖലകളില്‍ നിന്നുള്ള പ്രമുഖരുമുണ്ട് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ആരാധകരുടെ കൂട്ടത്തില്‍. അവരില്‍ ഒരാളാണ് ക്രിക്കറ്റ് താരം സഞ്ജു സാംസണ്. രജനിയെ വീട്ടിലെത്തി കണ്ടതിന്റെ സന്തോഷത്തിലാണ് സഞ്ജു ഇപ്പോള്‍.
ട്വിറ്ററിലൂടെ സഞ്ജുവാണ് തന്റെ ഏറെക്കാലത്തെ ആഗ്രഹം പൂവണിഞ്ഞ വിവരം അറിയിച്ചത്. രജനികാന്തിനൊപ്പമുള്ള ചിത്രവും കുറിപ്പും അദ്ദേഹം ട്വീറ്റ് ചെയ്തു. ചെറുപ്പം മുതലേ രജനിയോടുള്ള ആരാധന മനസ്സില്‍ കൊണ്ടുനടക്കുന്നുവെന്ന് സഞ്ജു എഴുതി. രജനിയോടുള്ള ആരാധന അച്ഛനമ്മമാരോടു പോലും പറഞ്ഞിരുന്നതായും ട്വീറ്റില്‍ കാണാം. ‘എന്റെ അച്ഛനോടും അമ്മയോടും ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. ഒരു ദിവസം ഞാന്‍ രജനി സാറിനെ വീട്ടില്‍ച്ചെന്ന് കാണുമെന്ന്.
തലൈവര്‍ എന്നെ ക്ഷണിച്ചപ്പോള്‍ 21 വര്‍ഷങ്ങള്‍ക്കു ശേഷം ആ ദിവസം വന്നു’, സഞ്ജു കുറിച്ചു. നിലവില്‍ നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് രജനികാന്ത്. മോഹന്‍ലാല്‍, ശിവരാജ്കുമാര്, തമന്ന തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. FC