ഒരു കിലോ കഞ്ചാവുമായി സീരിയല്‍ നടി സരിത അറസ്റ്റില്‍.
അഭിനയിക്കുവാനുള്ള അവസരങ്ങള്‍ക്ക് കൊറോണ
തടയിട്ടത് കൊണ്ടാണ് കഞ്ചാവ് കച്ചവടത്തിലേക്ക്
നടി തിരിഞ്ഞത്.കിറുങ്ങി നടക്കുന്ന ഒരു യുവതയെ
സൃഷ്ടിക്കാന്‍ സീരിയല്‍ സിനിമാ നടി സരിത സലീം
ഒരു കിലോ കഞ്ചാവാണ് കേരളത്തിലെ തെരുവുകളിലൂടെ കൊണ്ട് നടന്നത്.
എത്ര കിലോ വിതരണം ചെയ്തു കഴിഞ്ഞതിന്റെ ബാക്കിയാണ് കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത ഒരു കിലോഗ്രാം എന്ന് ആര്‍ക്കറിയാം,കോട്ടയം വെച്ചൂര്‍ ഇടയാഴം സരിതാലയത്തില്‍ സരിതസലീമും സുഹൃത്തും ഡ്രൈവറുമായ സുധീറുമാണ് ചാലക്കുടി K.S.R.T.C.ബസ്സസ്റ്റാന്റിനു സമീപത്ത് നിന്ന് അറസ്റ്റിലായത്.
നിരവധി സിനിമകളിലും സീരിയലുകളിലും തിളങ്ങി
നിന്ന സരിത സലീം എറണാകുളം എളമക്കരയില്‍
വാടകക്കു താമസിച്ചു വരികയായിരുന്നു K.S.R.T.C.ബസ്സസ്റ്റാന്റ് കേന്ദ്രീകരിച്ച് D Y S P സി.ആര് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ ക്രൈം സ്ക്വോഡ് പരിശോധന നടത്തുമ്പോള്‍, ബസ്സ്റ്റാന്റിന് സമീപത്തായി നിര്‍ത്തിയിട്ട കാര്‍ സംശയത്തിന്റെ പേരില്‍ പരിശോധിച്ച പോലീസ് അകത്ത് നിന്ന് സരിത സലീമിനെയും സുധീറിനെയും പുറത്തിറക്കി പരിശോധിച്ചപ്പോഴാണ് അകത്ത് നിന്ന് ഒരു കിലോ കഞ്ചാവ് കിട്ടിയത്.
സരിത സലീം സ്വന്തം ബാഗിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. എക്സൈസ് ഇന്‍സ്പെക്ടര്‍
V.സലീം കുമാറെത്തിയാണ് നടിയെ അറസ്ററ് ചെയ്തത്.
ഫിലീം കോര്‍ട്ട്.