നയന്‍ താര എന്ന സുന്ദരിയുടെ മൂക്കുത്തി കണ്ടോ? ബാലാജിയാണ് പിന്നില്‍.
മലയാളത്തിന്റെ മണിമുത്ത്,മനസ്സിനക്കരയിലൂടെ
മലയാളികള്‍ നെഞ്ചിലേറ്റിയ ഡയാനയെ നയന്‍
താരയാക്കിയത് സത്യനന്തിക്കാടായിരുന്നു.അത്
കഴിഞ്ഞു കുറച്ച് ചിത്രങ്ങള്‍ മലയാളത്തില്‍
പൂര്‍ത്തിയാക്കി.നയന്‍സ് മലയാളം വിട്ട് തെന്നിന്ത്യ
യിലേക്ക് ചേക്കേറി.തമിഴ്,തെലുങ്ക്,കന്നട,ഹിന്ദി ഭാഷ
കളില്‍ വരെ ഒഴിവില്ലാതെ അഭിനയിച്ചു.
ബോളിവുഡ് കഴിഞ്ഞാല്‍ ഏറ്റവും പ്രതിഫലം പറ്റുന്ന
തെന്നിന്ത്യന്‍ നടികൂടിയായി നയന്‍താര.അവര്‍ ഇന്ന്
വിഘ്നേഷ് ശിവനെന്ന സംവിധായകന്റെ കാമുകി
കൂടിയാണ്.രജനീ കാന്തിനൊപ്പം ദര്‍ബാര്‍ എന്ന
ചിത്രത്തിലെ നായികയായതിന് ശേഷം ഇനി ഇറങ്ങാ
നിരിക്കുന്ന ചിത്രമാണ് മൂക്കുത്തി അമ്മാന്.ഈ ചിത്ര
ത്തിലെ ദേവിയാകാന്‍ നയന്‍താര കന്യാകുമാരിയിലെയും,മറ്റ് ജില്ലകളിലെയും ദേവീ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് തൊഴുത് അനുഗ്രഹം വാങ്ങുന്ന ഫോട്ടോയും വീഡിയോയും വൈറലായിരുന്നു.ഒപ്പം വിഘ്നേഷു
മുണ്ടായിരുന്നു.കൂടാതെ ഈ ചിത്രം കരാറായത്
മുതല്‍ ചിത്രീകരണം കഴിയുന്നത് വരെ മത്സ്യമാംസാദികള്‍ ഉപേക്ഷിച്ചിരുന്നു.
ആര്.ജെ ബാലാജിയും,എന്‍ ജെ ശരവണനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.ബാലാജി തന്നെയാണ് ഈ ചിത്രത്തില്‍ നായകനാകുന്നത്.ബാലാജിയുടെ ജീവിതത്തില്‍ വരുന്ന ചില പ്രശ്നങ്ങള്‍ക്കിടയിലേക്ക് മൂക്കുത്തി അമ്മന്‍ പ്രത്യക്ഷപ്പെടുന്നതാണ്
കഥയുടെ ഇതിവൃത്തം.മൂക്കുത്തി അമ്മനായി നയന്‍
താരയാണ് ഈ ഭക്തി ചിത്രത്തില്‍ അഭിനയിക്കുന്നത്.
കൂടാതെ മൗലി-ഉര്‍വ്വശി-സ്മൃതി വെങ്കിട്ടങ്ങ്.അജയ്
ഘോഷ് എന്നീ താരങ്ങളുണ്ട.അമ്മേ മഹാമായേ,അമ്മേ മൂക്കുത്തി അമ്മന്‍ ദേവി അനുഗ്രഹിക്കണം.
ഫിലീം കോര്‍ട്ട്.