ഒരു സിനിമക്കാരന് കൂടി മരണത്തിന് കീഴടങ്ങി-ഡിസംബറില്‍ എത്ര മരണങ്ങള്
മരണവാര്‍ത്തകള്‍ സിനിമക്ക് എല്ലാ ദിവസവും ആയികൊണ്ടിരിക്കുകയാണ്.ഇന്നലെ മരിച്ചത് യുവ സംവിധായകന് നരണിപുഴ ഷാനവാസായിരുന്നു.ഇന്നിതാ കോഴിക്കോട് നിന്നുള്ള യുവ കഥാകൃത്ത് ഹരി പ്രസാദ് കൊളേരി. കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം.
സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഡിസംബര്‍ 16ന് കോവിഡ് ബാധിച്ച ഹരിപ്രസാദിനെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.അവിടെ വെച്ചാണ് ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.
അതിനുള്ള പ്രധാന കാരണം ഗിലന്‍ബാരി സിന്‍ഡ്രോം രോഗം കൂടി
അദ്ദേഹത്തില്‍ കണ്ടെത്തുകയായിരുന്നു.അതോടെ ആരോഗ്യം മോശമായി തുടങ്ങി.തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.ഹരിപ്രസാദിന്റെ ശരീരം മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല.
കോഴിക്കോട്ടു നിന്നുള്ള ഈ എളിയ കലാകാരന്റെ ഏറ്റവും വലിയ
സിനിമകളാണ് കുഞ്ഞിരാമന്റെ കുപ്പായം,പൂഴിക്കടകന്‍ തുടങ്ങിയവ
എന്തായാലും ഇനിയൊരു സിനിമയൊരുക്കാന്‍ ഹരിപ്രസാദില്ല.
സിദ്ദിഖ് ചേരുമംഗല്ലൂര്‍ സംവിധാനം ചെയ്യുന്ന ഗെറ്റുഗദറിന്റെ തിരക്കഥ പൂര്‍ത്തീകരിച്ച് 2021 ഏപ്രിലില്‍ ഷൂട്ടിങ് തുടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്.അവിവാഹിതനായ ഹരിപ്രസാദ് കോഴിക്കോട് മടവൂര്‍ പരേതനായ പത്മനാഭന് നായരുടെയും സുഭദ്രയുടെയും മകനാണ്.
ആദരാഞ്ജലികളോടെ ഫിലീം കോര്‍ട്ട്.