ചക്കപ്പഴത്തില്‍ നിന്ന് അര്ജ്ജുന് പിന്മാറി-കോമ്പ്രമൈസ് ചെയ്ത് മുന്നോട്ട് പോകേണ്ട കാര്യമില്ല.
ടിക്ക് ടോക്ക് താരവും നടി താരാകല്ല്യാണിന്റെ മകള്‍ സൗഭാഗ്യയുടെ കല്ല്യാണ നിശ്ചയത്തോടെയാണ് പലരും അര്ജ്ജുന് സോമശേഖരനെ പരിചയപ്പെടുന്നത്.പ്രായം കുറവാണെങ്കിലും സൗഭാഗ്യയുടെ ഭര്‍ത്താവായി ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും ആദ്യം കഴിഞ്ഞിരുന്നില്ല.അച്ഛനും മകളും എന്ന് വരെ ഇവരുടെ വിവാഹശേഷം പലരും പറഞ്ഞ് കളിയാക്കുക വരെ ഉണ്ടായി.എന്നാല്‍ മലയാളം ചാനലിലെ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയില്‍ എത്തിയതോടെ പലരും ഞെട്ടി.അനായാസ അഭിനയം കൊണ്ട് ആരാധകരെ നേടിയ അര്ജ്ജുന് അഭിനയം നിര്‍ത്തിക്കളഞ്ഞു.അതെന്തിനെന്നുള്ള ചോദ്യത്തിനായുള്ള മറുപടി ഇങ്ങനെ-
സമയക്കുറവാണ് പ്രധാന കാരണം.ഷെഡ്യൂളുകള്‍ നീണ്ട് പോകുന്നു.അത് ഞങ്ങളുടെ ഡാന്‍സ് ക്ലാസ്സിനെ ബാധിച്ച് തുടങ്ങിയതോടെയാണ് പിന്മാറാന് തീരുമാനിച്ചത്.ഒരു മാസത്തെ വര്ക്കിനിടയില് കുറഞ്ഞ അവധി ദിവസങ്ങളാണ് കിട്ടുന്നത്.രണ്ടും കൂടി മാനേജ് ചെയ്യാന്‍ പറ്റുന്നില്ല.
200 വിദ്യാര്‍ത്ഥികളുണ്ട്.സമയമില്ല.ക്ലാസ്സ് പിരിച്ചു
വിടുന്നു എന്ന് അവരോടെങ്ങനെ പറയുന്നു.മാത്രമല്ല ഞങ്ങളുടെ
വലിയ പാഷന് കൂടിയാണ് നൃത്തം.അതില്‍ ഒരു കോമ്പ്രമൈസും
ചെയ്ത് മുന്നോട്ട് പോകണ്ട എന്നാണ് തീരുമാനം.സൗഭാഗ്യക്ക്
ഒറ്റക്ക് ക്ലാസ്സുകള്‍ മാനേജ് ചെയ്യാന്‍ കഴിയില്ല.ഡാന്‍സുമായി മുന്നോട്ട് പോകാനും കൊച്ചിയില്‍ ക്ലാസ്സ് തുടങ്ങാനുമാണ് പ്ലാന്‍.
അപ്പോള്‍ തിരുവനന്തപുരത്തും കൊച്ചിയിലും മാറിമാറി നില്ക്കും.
സമയമുണ്ടെങ്കില്‍ നല്ല അവസരം വന്നാല്‍ അഭിനയിക്കും എന്നും
അര്ജ്ജുന് പറയുന്നു.
ഫിലീം കോര്‍ട്ട്.