ചാലക്കുടിക്കാരന്‍ ചങ്ങാതിയായി കലാഭവന്‍ മണിയായി മാറിയ സെന്തിലിന് കുഞ്ഞ് പിറന്നു.
മലയാളികള്‍ക്ക് സെന്തിലിനെ ആദ്യമേ അറിയാം.മലയാളുകളുടെ പ്രിയപ്പെട്ട ചാനലില്‍ ഒരു കോമഡി അവതരിപ്പിച്ച് ഹാസ്യ പരമ്പരയിലെ താരമായി വിലസിയ സെന്തിലിനെയാണ് വിനയന് തന്റെ എറ്റവും അടുത്ത ചങ്ങാതിയായിരുന്ന ആരാധകരുടെ പ്രിയങ്കരനായിരുന്ന കലാഭവന്‍ മണിയുടെ ബയോപിക് ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്.
ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ നല്ല
രീതിയില്‍ മണിയോട് ചേര്‍ന്ന് നില്‍ക്കാനും സെന്റി
മെന്റലാകാനും സെന്തിലിന് കഴിഞ്ഞു.ഈ ചിത്രത്തില്‍ നായകനായതോടെ സത്യത്തില്‍ നഷ്ടം സംഭവിച്ചത് സെന്തിലിന് തന്നെയാണ്.കാരണം നായക ഇമേജ് വന്നതോടെ ആരും ചെറിയ റോളുകളിലേക്ക് താരത്തെ പരിഗണിക്കാതെയായി എന്ന് വേണം കരുതാന്‍.
പറയാന്‍ കാരണം വിനയന് ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതിക്ക് ശേഷം പിന്നെ കൂടുതല്‍ സിനിമകളില്‍ നമുക്ക് സെന്തിലിനെ കാണാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ വര്‍ഷമാണ് താരം കോഴിക്കോട്കാരി അഖിലയെ വിവാഹം കഴിച്ചത്.ഓഗസ്റ്റ് 24നായിരുന്നു ഗുരുവായൂരില്‍ വെച്ച് അഖിലയും സെന്തിലും വിവാഹിതരായത്.ഇപ്പോഴിതാ അവര്‍ക്കൊരു കുഞ്ഞുവാവ പിറന്നിരിക്കുന്നു.തങ്കകുടം പോലൊരു ആണ്‍കുട്ടി.
കുഞ്ഞിന്റെ കൈ ഫോട്ടോയെടുത്ത് ഭാര്യയോട് ചേര്‍ന്ന് നില്ക്കുന്ന സെന്തിലും ഷെയര്‍ ചെയ്തതിങ്ങിനെയാണ്.അടിക്കുറിപ്പിട്ടതിങ്ങിനെ.
സമ്പൂര്‍ണ്ണ ലോക്ക്ഡൗണായിട്ട് ഇന്നേക്ക് വര്‍ഷം ഒന്ന് തികയുന്നു.വെഡ്ഡിങ് ആനിവേഴ്സറി ഈശ്വരാനുഗ്രഹത്താല്‍ ഈ സന്തോഷത്തില്‍ ഞങ്ങളൊടൊപ്പം പങ്കു ചേരാന്‍ ഒരതിഥി കൂടിയുണ്ടെന്നാണ്.ആ അതിഥിക്ക് ദീര്‍ഘായുസ്സും ആയൂരാരോഗ്യസൗഖ്യവും നേരുന്നു.
ഫിലീം കോര്‍ട്ട്.