സീരിയല്‍ നടനായ സൂപ്പര്‍ സ്റ്റാര്‍ സാജന് സൂര്യ ഇലക്ഷന് ഡ്യൂട്ടിയില്‍-വോട്ടിനെക്കാള്‍ നോട്ടം താരത്തിനെ.
അപൂര്‍വ്വ കാഴ്ചക്ക് കളമൊരുങ്ങിയാല്‍ ആ കാഴ്ച കണ്ട് ആസ്വദിക്കാനല്ലെ ആരാധകര്‍ തിടുക്കം കാണിക്കുക.സീരിയലുകളിലെ ഇഷ്ടതാരമായ സാജന് സൂര്യ അഭിനയത്തിലൂടെ മാത്രമല്ല ജീവിക്കുന്നത്.കൃത്യനിഷ്ടതയുള്ള സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന് കൂടിയാണ്.
ഇലക്ഷന് ഡ്യൂട്ടിയില്‍ മാസ്ക്കണിഞ്ഞ് ഇരുന്നിട്ടും നടനെ തിരിച്ചറിഞ്ഞ ആരാധകര്‍ വോട്ട് പോലും ചെയ്യാന്‍ മറന്ന്പോയത് പോലെയായത്രേ.എന്തായാലും ആരാധകരുടെ ഇഷ്ടതാരത്തിന്റെ പോസ്റ്റ് നോക്കാം.അങ്ങനെ നാലാമത്തെ ഇലക്ഷന് ഡ്യൂട്ടിയും കഴിഞ്ഞു.ആദ്യത്തെ മൂന്ന് എണ്ണത്തെയും പോലെയല്ല ഇത്തവണ.കൊതുക് മാത്രം ദയ കാണിച്ചു. ആദ്യത്തെ തവണ പാല് സൊസൈറ്റിയും രണ്ടാം തവണ പെരുമ്പഴുതൂര്‍ ഹൈസ്കൂളിലും പിന്നെ നേമം സബ് രജിസ്റ്റാഫീസിലും ഇത്തവണ SNLP സ്കൂളിലും ഡ്യൂട്ടി ചെയ്തു.
സാക്ഷാല്‍ കൊറോണ ഭയന്ന് ഓടിയ തിരക്കും പൊടികളാല്‍ അനാവൃതമായ ക്ലാസ്സ് മുറിയും ബഞ്ച് ചാര്‍ത്തിട്ട് ഉറങ്ങാനുള്ള ശ്രമവും ഉറങ്ങി വരുമ്പോള്‍ PPE kit കൊണ്ടുവന്നതും തിരക്കുകാരണം ഭക്ഷണമോ വെള്ളമോ പോലും കുടിക്കാനുള്ള സാവകാശം ലഭിക്കാത്തത്.അങ്ങനെ അങ്ങനെ ഒത്തിരി അനുഭവം ഇലക്ഷന് ഡ്യൂട്ടിയുടെ അപാരത അവിടെ കുറയുന്നില്ല.അതൊരു അനുഭവമായി ആസ്വദിച്ചു.നല്ല ടീമായി പ്രവര്‍ത്തിച്ച ആശയോടും ജ്യോതി ലക്ഷ്മിയോടും രജനിയോടും സുനിതയോടും നന്ദി.
സ്ത്രീകളാണല്ലൊ നമ്മുടെ പ്രേക്ഷകരില്‍ കൂടുതല്‍ അതുകൊണ്ടാകും കൂട്ടായി നാല് സ്ത്രീകളെ തന്നെ കിട്ടിയത്.ഇലക്ഷന് എന്ന
പ്രക്രിയയുടെ ഭാഗമാകാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമാണെന്ന് പറഞ്ഞാല്‍ എന്റെ സഹ പ്രവര്‍ത്തകര്‍ കണ്ണുരുട്ടും.പക്ഷെ മാസ്ക്കും
ഫെയ്സ് ഷീല്‍ഡും എന്നെ തിരിച്ചറിഞ്ഞു എന്നത് എനിക്കൊരു
സുഖം തന്നു എന്നും അവിടെ എന്നെ സഹായിച്ച പോലീസുകാരനും ചേട്ടന്മാര്ക്കും ചേച്ചിമാര്‍ക്കും നന്ദിയും സാജന് സൂര്യ രേഖപ്പെടുത്തുന്നു.
ഫിലീം കോര്‍ട്ട്.