ഫോട്ടോ ഷൂട്ടുമായി നടി രചന ആരെയും കൊതിപ്പിക്കുന്ന ഭാവങ്ങള്‍-
ഇത് നോക്കണ്ട ഒരു ഇറങ്ങിയാല്‍ ഞാന്‍ പൊളിയാണ് കിടുവാണ്
എന്നൊക്കെ പറയുന്നവരെയും പറയുന്നതും നിരവധി കേട്ടവരാണ്
നമ്മള്.അത് സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇഷ്ട നടി
രചന നാരായണന് കുട്ടി.ചുരിദാറിലും സാരിയിലും നാലുകെട്ടിലെ
തമ്പുരാട്ടിയായും രചന വേഷം ധരിച്ചിട്ടുണ്ട്.എന്നാല്‍ എല്ലാത്തിനേയും കടത്തിവെട്ടുന്ന വേഷത്തിലെത്തിയിരിക്കുക മാത്രമല്ല സഹ താരങ്ങളെയും ആരാധകരെയും അമ്പരിപ്പിക്കുകയും ചെയ്തു.പുത്തന്‍ ഫോട്ടോ ഷൂട്ടിലൂടെ രാജാരവിവര്‍മ്മയുടെ വീണമീട്ടുന്ന സ്ത്രീ എന്ന പെയ്ന്റിംഗിന്റെ പുന:രാവിഷ്കാരമാണ് രചനയിലൂടെ ക്യാമറമാന് നിതിന്‍ നാരായണന് പകര്‍ത്തിയെടുത്തത്.
രചന തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഫോട്ടോയും വീഡിയോയും ചെയര്‍ ചെയ്തത്.മണിക്കൂറുകള്‍ കൊണ്ട് അഞ്ച് ലക്ഷം പേരാണ് ഇത് കണ്ടതും ഷെയര്‍ ചെയ്തതും.
ഇംഗ്ലീഷ് മീഡിയും സ്കൂളിലെ ടീച്ചറായിരുന്ന രചന അവിടെ നിന്നാണ് പ്രമുഖ മലയാളം ചാനലിലെ മറിമായം എന്ന ആക്ഷേപഹാസ്യ
പരമ്പരയിലൂടെ അഭിനയ രംഗത്തെത്തുന്നത്.തൃശ്ശൂര്‍കാരിയായ
താരത്തിനെ മിനി സ്ക്രീനില്‍ നിന്ന് ഏറ്റെടുക്കാന്‍ ആരാധകര്‍ക്ക്
കഴിഞ്ഞു.അവിടുന്ന് ബിഗ് സ്ക്രീനിലേക്ക് മാറിയ രചനയുടെ
സിനിമകളാണ് തീര്‍ത്ഥാടനം.ലക്കി സ്റ്റാര്‍,ആമേന്‍, പുണ്യാളന് അഗര്‍ബത്തീസ്,ലൈഫ് ഓഫ് ജോസൂട്ടി.പുതിയ നിയമം തുടങ്ങിയവ
ബ്ലാക്ക് കോഫി,അടൂരും തോപ്പിലും അല്ലാത്തൊരുഭാസി,നിത്യ സുമംഗലി എന്നിവയാണ് ഇറങ്ങാനുള്ള ചിത്രങ്ങള്‍.വീണമീട്ടുന്ന സ്ത്രീ
എന്തായാലും സൂപ്പറായിട്ടുണ്ട് രചന.
ഫിലീം കോര്‍ട്ട്.