സീരിയല്‍ നടി അമൃത വര്‍ണ്ണന്റെ വിവാഹം കഴിഞ്ഞു-നേവിക്കാരനായ പ്രശാന്താണ്.
ജനപ്രിയ സീരിയലുകളിലെ സ്ഥിരം നായികയാണ് അമൃതവര്‍ണ്ണന്‍.
ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അമൃത മിനി സ്ക്രീനിലേക്ക്
താരമാകാന്‍ എത്തുന്നത്.ചുവട് പിഴക്കാത്ത അഭിനയത്തിലൂടെ അമൃതക്ക് പ്രേക്ഷക ഹൃദയങ്ങളുടെ മനം കവരാന്‍ സാധിച്ചു.സീരിയല്‍ മാത്രമായിരുന്നില്ല അമൃതക്ക് വഴങ്ങിയത്.മോഡലിങ്ങിലും പരസ്യചിത്രങ്ങളിലും ആല്‍ബങ്ങളിലും അമൃത മിന്നിതിളങ്ങി.ഓട്ടോഗ്രാഫിലെ റോസിയിലൂടെയാണ് അമൃത സീരിയലിലെ സൂപ്പര്‍സ്റ്റാര്‍ ആകുന്നത്.തുടര്‍ന്ന് ചക്രവാകം,സ്നേഹക്കൂട്,പട്ടുസാരി,ഏഴ് രാത്രികള്‍,
വധു,പുന:ര്‍ജനി,പ്രണയം,വേളാങ്കണ്ണി മാതാവ് തുടങ്ങി നിരവധി
സീരിയലുകളില്‍ താരമായി.തിരുവനന്തപുരത്ത്കാരായ മണിവര്ണ്ണന് സുചിത്ര ദമ്പതികളുടെ മകളാണ് അമൃത.
വിവാഹത്തിന് മുമ്പ് ആരാധകര്‍ക്കായി സേവ് ദ ഡെയ്റ്റ് വീഡിയോയും ഫോട്ടോസും ഷെയര്‍ ചെയ്തിരുന്നു.ജനുവരി 17ന് ഗുരുവായൂര്‍ കണ്ണനെ സാക്ഷി നിര്‍ത്തിയാണ് പ്രശാന്ത് കുമാറിന് മുന്നില്‍ തല കുനിച്ച് താലി കഴുത്തിലണിഞ്ഞത്.മാവേലിക്കര സ്വദേശിയായ പ്രശാന്ത് കുമാര്‍ നേവിയില്‍ ഉദ്ദ്യോഗസ്ഥനാണ്.
വിവാഹത്തിന്റെ മധുരം നുകരുന്ന തിരക്കിനിടയില്‍ അഭിനയം നിര്‍ത്തുകയാണോ അതോ ഇനിയും ആരാധകര്‍ക്കിടയില്‍ ഉണ്ടാകുമോ എന്നൊന്നും അമൃത പറഞ്ഞിട്ടില്ല.നേവിക്കൊപ്പം അദ്ദേഹത്തിന്റെ ജോലി സ്ഥലത്തേക്ക് പൂര്‍ണ്ണ കുടുംബിനിയായി മടങ്ങി പോകുമോ എന്നെല്ലാം കാത്തിരുന്ന് കാണണം.അമൃത പ്രശാന്ത് ദമ്പതികള്‍ക്ക് വിവാഹമംഗളാശംസകള്‍.
ഫിലീം കോര്‍ട്ട്.