സീരിയല്‍ സിനിമ നടിയും അവതാരികയുമായ എലീനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു.ഇനി കോഴിക്കോടിന്.
പലര്‍ക്കും തോന്നിയിട്ടുണ്ട് ഇത്രക്ക് ഇവളങ്ങ് ഓവറാക്കണോ ഒരുമിതത്തില് പോരെ എന്നെല്ലാം.അങ്ങനെ ഒന്നൊതുങ്ങിയിരുന്നെങ്കില് ഇന്ന് കാണുന്ന എലീന പടിക്കല്‍ എന്ന എലിയെ ഒരു പൂച്ചക്കും അറിയില്ലായിരുന്നു.എലീന എന്ത് പറഞ്ഞാലും അത് അംഗീകരിക്കുന്ന ഒരാള്‍ കരുത്തോടെ ഒപ്പമുണ്ടായിരുന്നു ആരുമറിയാതെ.അത് കോഴിക്കോട്കാരനായ രോഹിത് പി.നായരായിരുന്നു.
ആറ് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നത്രേ.അവതാരികയായി അരങ്ങേറിയ എലീന പടിക്കല്‍ സീരിയല്‍ രംഗത്തേക്ക് ചുവട് മാറ്റി.കഴിഞ്ഞ തവണ ബിഗ്ബോസിലും മത്സരാര്‍ത്ഥിയായിരുന്നു.കോട്ടയത്തുകാരായ ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഒറ്റ പുത്രിയാണ് എലീന പടിക്കല്‍.
തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലില്‍ വെച്ച് ഇന്ന് രോഹിത്തിന്റെയും എലീനയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു.
വ്യത്യസ്ത മത വിഭാഗക്കാരായതിനാല്‍ എലീനയുടെ വീട്ടുകാര്‍ക്ക്
സമ്മതമായിരുന്നില്ല ഈ ബന്ധം.എന്നാല്‍ താന്‍ സ്നേഹിച്ച രോഹിതിന്റെ മതം നോക്കി ഞങ്ങളുടെ പ്രണയത്തെ അളക്കരുതെന്ന ശാഠ്യമാണ് വിജയം കണ്ടത്.അവസാനം ഇരു വീട്ടുകാരുടെയും സമ്മതത്താല്‍ ഈ വിവാഹത്തിനുള്ള ഒരുക്കങ്ങല്‍ നടക്കുകയാണ്
ആദ്യപടിയായി എല്ലാവരും പങ്കെടുത്ത വിവാഹ നിശ്ചയം കഴിഞ്ഞു.
ഇനി ഏഴ് മാസം കൂടി കാത്തിരിക്കണം കല്ല്യാണത്തിന് ആഗസ്റ്റില്‍
ഇരുവീട്ടുകാരുടെയും ആശിര്‍വാദത്താല്‍ അതും നടക്കും.
ഫിലീം കോര്‍ട്ട്.