നടി അനുശ്രീയുടെ വിവാഹ മോചനം… ജീവിതമേ മാറി സ്വാതന്ത്യം തിരിച്ചുകിട്ടി….
മിനിസ്ക്രീന്‍ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി അനുശ്രീയുടെ വിവാഹ മോചനവാര്‍ത്തകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നു. അനുശ്രീയുടെ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിനെ തുടര്‍ന്നാണ് ഈ വാര്‍ത്തകള്‍ക്ക് പ്രചാരം കൂടിയത്. വിവാഹമോചനം ദുരന്തമല്ല, അത് കാരണം ആരും മരിച്ചിട്ടില്ലെന്നായിരുന്നു അനു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇതോടെയായിരുന്നു അനുശ്രീ ഡിവോഴ്സായോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വന്നത്. അടുത്തിടെയായിരുന്നു അനുശ്രീ ഒരു കുഞ്ഞിന് ജന്മം നല്‍കിയത്.
കുഞ്ഞിന്റെ നൂല് കെട്ടിനും അനുശ്രീയുടെ ഭര്‍ത്താവ് എത്തിയിരുന്നില്ല. ഇതും സംശയങ്ങള്‍ക്ക് ആക്കം കൂട്ടി. തുടര്‍ന്ന് ഒരു ചാനല്‍ പരിപാടിയില്‍ എത്തിയ താരം ഭര്‍ത്താവുമായി ചില പ്രശ്നങ്ങള്‍ ഉണ്ട് എന്നും, ചിലപ്പോള്‍ പരിഹരിക്കപ്പെട്ടേക്കാം, അല്ലെങ്കില്‍ വേര്‍പിരിഞ്ഞേക്കാം എന്നും പറയുകയുണ്ടായി. ഇപ്പോഴിതാ പുതിയ പോസ്റ്റുമായി എത്തിയിരിയ്ക്കുകയാണ് നടി.
വിവാഹ ശേഷം നെറുകില്‍ നിറയെ സിന്ദൂരമൊക്കെയായി നാടന്‍ വേഷത്തിലെത്തിയ അനുശ്രീ ഇപ്പോള്‍ അടിമുടി മാറിയ ഒരു ചിത്രവുമായിട്ടാണ് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുന്നത്. ‘ഒരുപാട് നാളുകള്‍ക്ക് ശേഷം സമാധാനത്തോടെ ഒരു ഡ്രൈവിന് പോയി’ എന്നാണ് ക്യാപ്ഷന്‍.
ക്യാപ്ഷനെക്കാള്‍ ആളുകള്‍ ശ്രദ്ധിച്ചത് അതിനൊപ്പം കൊടുത്ത ഹാഷ് ടാഗുകളും അനുശ്രീയുടെ വേഷവിധാനവും ആണ്. വസ്ത്രധാരണത്തില്‍ കുറച്ചുകൂടെ പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞ് വന്നവരുണ്ട്. ഓരോ നിമിഷവും ആസ്വദിക്കുന്നു, സ്വതന്ത്രയായ അഭിനേത്രി, സിംഗിള്‍ മോം എന്നിങ്ങനെയാണ് ഹാഷ് ടാഗുകള്‍.
‘വെറുതെ എന്തിനാണ് കുടുംബ പ്രശ്നങ്ങള്‍ ഇങ്ങനെ പരസ്യപ്പെടുത്തുന്നത്. ഭര്‍ത്താവുമായുള്ള പ്രശ്നങ്ങള്‍ വീട്ടില്‍ തീര്‍ത്താല്‍ പോരെ. വെറുപ്പിയ്ക്കുന്ന ക്യാപ്ഷനുമായി വരണോ’ എന്നൊക്കെയാണ് കമന്റുകള്‍ പോകുന്നത്.
ഏറ്റവും ഒടുവില്‍ അനു ജോസഫിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഞങ്ങള്‍ തമ്മില്‍ സംസാരിച്ച് കഴിഞ്ഞാല്‍ തീരുന്ന പ്രശ്നമേ ഉള്ളൂ എന്നാണ് അനുശ്രീ പറഞ്ഞത്. കമ്യൂണിക്കേഷന്‍ ഗ്യാപ് ആണ്. അത് മാറിയേക്കും എന്ന് അനുശ്രീ പറഞ്ഞിരുന്നു.FC