സീരിയല്‍ നടി ദിവ്യ മരിച്ചു.ആരും പ്രതീക്ഷിച്ചില്ല വിശ്വസിക്കാന്‍ പ്രയാസ്സപ്പെട്ട് സീരിയല്‍ ലോകം.
അവരൊരിക്കലും മരണം പ്രതീക്ഷിച്ചിരുന്നില്ല.തികഞ്ഞ സന്തോഷ
വതിയായിരുന്നു.ആശുപത്രിയിലായിരുന്നുവെങ്കിലും സഹതാരങ്ങളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും കളിചിരിയുമായി നല്ല ആരോഗ്യത്തോടെയായിരുന്നു മുന്നേറ്റം.എന്നാല്‍ എല്ലാം പെട്ടെന്ന് തകിടം മറിയുകയായിരുന്നു.ഡല്‍ഹി സ്വദേശിനിയായ ദിവ്യ ഭട്നഗര്‍ അഭിനയ മോഹവുമായാണ് മുംബൈയിലെ ബോളിവുഡ് നഗരത്തിലെത്തിയത്.നല്ല ആത്മവിശ്വാസത്തോടെയായിരുന്നു അവര്‍ അഭിനയിക്കാന്‍ എത്തിയത്.ബിഗ് സ്ക്രീനില്‍ എത്താനായില്ലെങ്കിലും ബോളിവുഡ് മിനി സ്ക്രീനില്‍ ദിവ്യ എളുപ്പം താരമായി.
2009ല്‍ 99 എന്ന സിനിമയില്‍ 2011ല്‍ സാരേ സബ്കേ സപ്ന പ്രീതേ എന്ന പരമ്പരയിലൂടെയായിരുന്നു ജനഹൃദയങ്ങള്‍ കീഴടക്കിയത്.2017ല്‍ സേത്ജി,2019ല്‍ വിഷ് എന്നിവയിലും ദിവ്യ മാസ്മരിക പ്രകടനം കാഴ്ച വെച്ചു.നവംബര്‍ 26ന് ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വിവരമറിഞ്ഞ് അമ്മയും സഹോദരനും മുംബൈയിലെത്തി.എന്നാല്‍ അവരെത്തുമ്പോഴേക്കും മകള്‍ ഗുരുതരാവസ്ഥയിലായി വെന്റിലേറ്ററിലായി.
അമ്മ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ ഞാനും മകനും മുംബൈയിലെത്തി.അവള് ഗുരുതരാവസ്ഥയിലാണ് വെന്റിലേറ്ററിന്റെ സഹായത്താല്‍ ജീവന് നിലനിര്‍ത്തുകയാണ് എന്നായിരുന്നു.ന്യുമോണിയ കൂടാതെ കോവിഡ് കൂടി എത്തിയതോടെ ദിവ്യക്ക് പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല.ശ്വാസകോശസംബന്ധമായ അസുഖവും ദിവ്യക്കുണ്ടായുരുന്നത്രേ.
സുഹൃത്തായ ഒരു സഹതാരം കുറിച്ചതിങ്ങനെ-ഞാന്‍
അതീവ ദു:ഖിതയാണ് എനിക്ക് ഇത് സഹിക്കാന്‍ കഴിയുന്നില്ല എന്നാണ്. ദിവ്യക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് …
ഫിലീം കോര്‍ട്ട്.