സാന്ത്വനം, വാനമ്പാടി, ആകാശദൂത്.. സീരിയലുകളുടെ സംവിധായകന് ആദിത്യന് മരണപ്പെട്ടു.. കണ്ണീരോടെ താരങ്ങള്‍…
ഓരോ നടീനടന്മാരുമായും സ്വന്തം വീട്ടിലുള്ളവരേക്കാള്‍ ബന്ധം… ഹിറ്റ് സീരിയലുകളിലൂടെ ആരാധകരെ ടെലിവിഷനുമുന്നില്‍ ചിരപ്രതിഷ്ഠയാക്കിയ പ്രശസ്ത സീരിയല്‍ സംവിധായകന് ആദിത്യന് അന്തരിച്ചു 47 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. പുലര്‍ച്ചെ രണ്ടുമണിയോടുകൂടിയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത് ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു എന്നാണ് വിവരം.
കൊല്ലം അഞ്ചല്‍ സ്വദേശിയായ ആദിത്യന് തിരുവനന്തപുരം പേയാടാണ് ഏറെനാളായി താമസിക്കുന്നത്. കൊല്ലത്തു തന്നെയുള്ള നടന് കുണ്ടറ ജോണിയുടെ മരണവാര്‍ത്തക്ക് പിന്നാലെയാണ് ഇപ്പോള്‍ ഇതുകൂടി.
ആദിത്യന്റെ ഹിറ്റ് സീരിയലുകളാണ് സാന്ത്വനം, വാനമ്പാടി, ആകാശദൂത്, അമ്മ എന്നിവ. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഭാര്യ റോണു ചന്ദ്രന്, മക്കള്‍ ഋഷിക, റിഷാല്‍.. സംസ്കാരം പിന്നീട് എന്നാണ് അറിയാന്‍ കഴിയുന്നത് ആദരാഞ്ജലികളോടെ.FC